തെരഞ്ഞെടുപ്പുകളെ ഒന്നിപ്പിക്കുന്ന നടപടി രാജ്യത്ത് ഭരണസ്ഥിരത ഉറപ്പാക്കും ; രാഷ്ട്രപതി ദ്രൗപതി മുര്‍മ്മു

droupadi murmu
droupadi murmu

ഡല്‍ഹി: എഴുപത്തിയാറാമത് റിപ്പബ്ലിക്ക് ദിനസന്ദേശത്തില്‍ മൂന്നാം മോദി സര്‍ക്കാരിന്റെ കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമായ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെ പൂര്‍ണ്ണമായി പിന്താങ്ങുകയാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മ്മു.

തെരഞ്ഞെടുപ്പുകളെ ഒന്നിപ്പിക്കുന്ന നടപടി രാജ്യത്ത് ഭരണസ്ഥിരത ഉറപ്പാക്കും. ഒപ്പം നയവൃത്യാനം ഇല്ലാതാക്കും ഒപ്പം സാമ്പത്തിക ലാഭം ഉള്‍പ്പെടെ നിരവധി നേട്ടങ്ങള്‍ ഉറപ്പാക്കുമെന്നും രാഷ്ട്രപതി പുകഴ്ത്തി. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് സംയുക്ത പാര്‍ലമെന്റി സമിതിയുടെ പരിഗണനയില്‍ ഇരിക്കെയാണ് രാഷ്ട്രപതി ബില്ലിനെ പിന്തുണച്ചത്.

ആഗോളരംഗത്ത് ഇന്ത്യ വികസനത്തില്‍ വ്യക്തമായ ഇടം കണ്ടെത്തി. കേന്ദ്രസര്‍ക്കാറിന്റെ വികസന പദ്ധതികള്‍ പൊതുജനക്ഷേമത്തിന് പുതിയ നിര്‍വചനം രചിച്ചു. രാജ്യത്തിന്റെ എല്ലാ മേഖലയിലും ഉയര്‍ച്ചയും സ്വയം പര്യാപ്തതയും ദൃശ്യമാണെന്നും രാഷ്ട്രപതി ദ്രൗപതി മുര്‍മ്മു പറഞ്ഞു.

Tags