നല്ല റോഡുകള്‍ നല്‍കാനായില്ലെങ്കില്‍ ടോള്‍ പിരിക്കരുത്; ദേശീയപാത ടോള്‍ ഏജന്‍സികള്‍ക്കെതിരെ മന്ത്രി നിതിന്‍ ഗഡ്കരി

Union Minister Nitin Gadkari

ദേശീയപാത ടോള്‍ ഏജന്‍സികള്‍ക്കെതിരെ കടുത്ത നിലപാടുമായി കേന്ദ്രസര്‍ക്കാര്‍. ജനങ്ങള്‍ക്ക് നല്ല റോഡുകള്‍ നല്‍കാനായില്ലെങ്കില്‍ ദേശീയപാത ഏജന്‍സികള്‍ ടോള്‍ പിരിക്കരുതെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. 

ഗുണനിലവാരമുള്ള റോഡുകള്‍ തയ്യാറാക്കി വേണം ടോള്‍ പിരിക്കാനെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു.

ഉപഗ്രഹ സഹായത്തോടെയുള്ള ടോള്‍ പിരിവ് സംവിധാനത്തെ കുറിച്ചുള്ള ഒരു സെമിനാറില്‍ സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി. പൊട്ടിപ്പൊളിഞ്ഞ കുഴികള്‍ നിറഞ്ഞ റോഡുകളില്‍ ടോള്‍ പിരിച്ചാല്‍ ജനങ്ങളില്‍ നിന്ന് തിരിച്ചടിയുണ്ടാകും. മികച്ച റോഡുകള്‍ ഒരുക്കി വേണം ജനങ്ങളില്‍ നിന്ന് ടോള്‍ പിരിക്കാനെന്നും ഗഡ്കരി നിര്‍ദ്ദേശം നല്‍കി.

Tags