തെരുവുനായ കേസ് ; കോടതി നടപടികൾക്ക് വേണ്ടി ഇനി ഇരകൾക്ക് പണമടക്കേണ്ടതില്ല
ന്യൂഡൽഹി : തെരുവുനായ്ക്കളുടെ കേസുമായി ബന്ധപ്പെട്ട് കോടതി നടപടികൾക്ക് വേണ്ടി ഇനി ഇരകൾക്ക് പണമടക്കേണ്ടതില്ല. കോടതി നടപടികൾക്കായി പണം ചിലവഴിക്കേണ്ടി വരുന്ന നിയമം കോടതി റദ്ദാക്കി. കോടതി നടപടികൾ നടത്താൻ ആഗ്രഹിക്കുന്ന വ്യക്തികളും സംഘടനകളും യഥാക്രമം 25,000 ഉം രണ്ടുലക്ഷവും രജിസ്ട്രിയിൽ നിക്ഷേപിക്കണമെന്ന് ജസ്റ്റിസുമാരായ വിക്രം നാഥ് , സന്ദീപ് മേത്ത , എൻ വി അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ച് നേരത്തെ നിർദേശിച്ചിരുന്നു. എന്നാൽ നായ്ക്കളുടെ ആക്രമണത്തിന് ഇരയായവർക്ക് ഈ നിയമം ബാധകമല്ലെന്ന് കോടതി വ്യക്തമാക്കി.
tRootC1469263">രാജ്യത്തുടനീളം 2023 ലെ മൃഗ ജനന നിയന്ത്രണ നിയമങ്ങൾ നടപ്പിലാക്കുന്നത് സംബന്ധിച്ച വിഷയങ്ങളിൽ വാദം കേൾക്കുകയായിരുന്നു സുപ്രിംകോടതി. അതേസമയം, ഡൽഹി, തെലങ്കാന, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ളവർ ഒഴികെയുള്ള എല്ലാ ചീഫ് സെക്രട്ടറിമാരും കോടതിയിൽ ഹാജരായി അനുസരണ സത്യവാങ്മൂലം സമർപ്പിച്ചു. ദാദ്ര, നാഗർ ഹവേലി, ദാമൻ, ദിയു എന്നീ കേന്ദ്രഭരണ പ്രദേശങ്ങൾ ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും അനുസരണ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ടെന്ന് കോടതി രേഖപ്പെടുത്തി. എല്ലാ സത്യവാങ്മൂലങ്ങളും കോടതി ശ്രദ്ധാപൂർവ്വം പരിശോധിച്ച് കൂടുതൽ നിർദേശങ്ങൾ നൽകുമെന്ന് ജസ്റ്റിസ് നാഥ് അറിയിച്ചു.
.jpg)

