GATE 2026: വിശദമായ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു; പരീക്ഷ ഫെബ്രുവരിയിൽ

gate exam
gate exam

 
ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇന്‍ എന്‍ജിനീയറിങ് 2026 പരീക്ഷയുടെ വിശദമായ സമയക്രമം പ്രസിദ്ധീകരിച്ചു. ഇത്തവണ പരീക്ഷയുടെ നേതൃത്വം വഹിക്കുന്ന ഐഐടി ഗുവാഹാട്ടിയാണ് വിഷയങ്ങളെ അടിസ്ഥാനമാക്കി പരീക്ഷയുടെ ടൈം ടേബിള്‍ പുറത്തിറക്കിയത്. ഫെബ്രുവരി 7, 8,14,15 തീയതികളിലാണ് പരീക്ഷ നടക്കുക.

tRootC1469263">

കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ രണ്ട് ഷിഫ്റ്റുകളായിട്ടാണ് നടത്തുക. രാവിലെ 9:30- ന് ആരംഭിക്കുന്ന ആദ്യത്തെ സെഷന്‍ 12:30 വരെയും ഉച്ചയ്ക്ക് ശേഷമുള്ള അടുത്ത സെഷന്‍ 2:30 മുതല്‍ 5:30 വരെയുമാണ് നടത്തുക.

പരീക്ഷയ്ക്ക് അപേക്ഷിച്ച വിദ്യാര്‍ഥികള്‍ക്ക് മോക്ക് ടെസ്റ്റ് ചെയ്യാനുള്ള അവസരവും വെബ്‌സൈറ്റില്‍ ഒരുക്കിയിട്ടുണ്ട്
 

Tags