ഡല്‍ഹി ഇന്ന് പോളിങ് ബൂത്തിലേയ്ക്ക്

election
election

രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പിന്റെ ജനവിധി നിര്‍ണ്ണയിക്കാന്‍ ഡല്‍ഹി ഇന്ന് പോളിങ് ബൂത്തിലേയ്ക്ക്. ഡല്‍ഹിയിലെ 70 മണ്ഡലങ്ങളിലേയ്ക്ക് ഒറ്റതവണയായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 

രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. 70 മണ്ഡലങ്ങളിലായി 699 സ്ഥാനാര്‍ത്ഥികളാണ് ഇന്ന് ജനവിധി തേടുന്നത്. 1.55 കോടി വോട്ടര്‍മാരാണ് ഡല്‍ഹിയുടെ ജനവിധി നിര്‍ണ്ണയിക്കുക. ഇതില്‍ 83,76,173 പേര്‍ പുരുഷ വോട്ടര്‍മാരും, 72,36,560 പേര്‍ സ്ത്രീ വോട്ടര്‍മാരുമാണ്. 1267 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരുമുണ്ട്. 13,766 പോളിങ്ബൂത്തുകളിലായാണ് ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് നടക്കുക. 

ഫെബ്രുവരി എട്ടിനാണ് വോട്ടെണ്ണല്‍.

Tags