ഡല്‍ഹിയില്‍ നാല് നില കെട്ടിടം തകര്‍ന്നുവീണു ; രക്ഷാപ്രവർത്തനം തുടരുന്നു
Jan 28, 2025, 15:20 IST


ഡല്‍ഹി: ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു. നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം. 12 പേരെ രക്ഷപ്പെടുത്തി. ഡല്‍ഹി ബുരാരി ഏരിയയില്‍ ഒസ്‌കാര്‍ പബ്ലിക് സ്‌കൂളിന് സമീപമുളള നാല് നില കെട്ടിടമാണ് തകര്‍ന്ന് വീണത്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുന്നു.
‘ഒമ്പതോളം അഗ്‌നിശമന സേന യൂണിറ്റ് രക്ഷാപ്രവര്‍ത്തനത്തിനായി സ്ഥലത്ത് എത്തിയിട്ടുണ്ട്. ആംബുലന്‍സുകളും സജ്ജമാക്കിയിട്ടുണ്ട്. രാവിലെ ആറ് മണിയോടെയാണ് കെട്ടിടം തകര്‍ന്നു വീണത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തുന്നതിനായി പൊലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്. കെട്ടിടത്തിന്റെ നിര്‍മാണത്തിലുളള അപാകതയാണ് അപകടത്തിന് കാരണം’, ഡല്‍ഹി ഫയര്‍ സര്‍വീസ് ചീഫ് അതുല്‍ ഖാര്‍ഗ് പറഞ്ഞു.