മൃതദേഹം രണ്ടായി ഭാഗിച്ച്, രണ്ടായി സംസ്കരിക്കണം ;മധ്യപ്രദേശിൽ അച്ഛന്‍റെ മൃതദേഹത്തെ ചൊല്ലി മക്കൾ തമ്മിൽ തർക്കം


മധ്യപ്രദേശിലെ താൽ ലിദോറ ഗ്രാമത്തിൽ അച്ഛന്റെ മൃദദേഹത്തെ ചില്ലി മക്കൾ തമ്മിൽ തർക്കം . 85 -കാരനായ ധ്യാനി സിംഗ് ഘോഷിന്‍റെ മരണം സ്ഥലത്ത് ചെറുതല്ലാത്ത സംഘര്‍ഷാവസ്ഥയ്ക്ക് കാരണമായി.
ധ്യാനി സിംഗ് ഘോഷ് മരിച്ചതിന് പിന്നാലെ, അദ്ദേഹത്തെ അവസാന കാലത്ത് ശുശ്രൂഷിച്ചിരുന്ന മകന്‍ ദാമോദര്‍ സിംഗ് മരണാനന്തര ചടങ്ങുകൾക്കായി തയ്യാറെടുത്തു. ഈ സമയത്താണ് രണ്ടാമത്തെ മകന്‍ കിഷന്‍ സിംഗ്, വിവരം അറിഞ്ഞ് തന്‍റെ കുടുംബത്തോടൊപ്പം സ്ഥലത്തെത്തുന്നത്. വീട്ടിലെത്തിയ കിഷന്‍ സിംഗ് തനിക്ക് അച്ഛനെ ദഹിപ്പിക്കണമെന്ന് വാശി പിടിച്ചു. എന്നാല്‍ മൂത്തമകന്‍ ജീവിച്ചിരിക്കെ അത് സാധ്യമല്ലെന്നായി നാട്ടുകാര്‍. തര്‍ക്കം മൂത്തപ്പോൾ അച്ഛന്‍റെ മൃതദേഹം രണ്ടായി പകുക്കാനും രണ്ട് ശരീര ഭാഗങ്ങളും രണ്ട് മക്കളും വെവ്വേറെ ദഹിപ്പിക്കാമെന്നും കിഷന്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍, ഈ നിര്‍ദ്ദേശവും ഗ്രാമവാസികളോ മറ്റ് ബന്ധുക്കളോ അംഗീകരിച്ചില്ല.
തര്‍ക്കം തുടർന്ന അഞ്ച് മണിക്കൂറോളം ധ്യാനി സിംഗ് ഘോഷിന്‍റെ മൃതദേഹം സംസ്കാരിക്കാതെ വീടിന് പുറത്ത് കിടന്നു. ഒടുവില്‍, പ്രശ്ന പരിഹാരത്തിനായി നാട്ടുകാര്‍ വിളിച്ച് അറിയിച്ചത് അനുസരിച്ച് പോലീസ് സംഭവ സ്ഥലത്ത് എത്തി. തുടര്‍ന്ന് പോലീസ് ദാമോദറുമായും കിഷനുമായും പ്രത്യേകം പ്രത്യേകം സംസാരിക്കുകയും കുടുംബാംഗങ്ങളുടെ സമ്മതത്തോടെ മൃതദേഹം ദഹിപ്പിക്കാന്‍ ദാമോദറിനോട് ആവശ്യപ്പെടുകയുമായിരുന്നു.