'ദാവൂദ് ഇബ്രാഹിമിന് മുംബൈ സ്ഫോടനത്തിൽ പങ്കില്ല, അയാൾ ഒരു ഭീകരവാദിയല്ല' ; മമത കുൽക്കർണ്ണി

'ദാവൂദ് ഇബ്രാഹിമിന് മുംബൈ സ്ഫോടനത്തിൽ പങ്കില്ല, അയാൾ ഒരു ഭീകരവാദിയല്ല' ; മമത കുൽക്കർണ്ണി
'Dawood Ibrahim had no role in Mumbai blasts, he is not a terrorist'; Mamata Kulkarni
'Dawood Ibrahim had no role in Mumbai blasts, he is not a terrorist'; Mamata Kulkarni

ഗൊരഖ്പൂർ : അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ പിന്തുണച്ച് ബോളിവുഡ് നടിയും സ്വയംപ്രഖ്യാപിത സന്ന്യാസിയുമായ മമത കുൽക്കർണ്ണി. ഗൊരഖ്പൂരിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നതിനിടെയാണ് അവരുടെ പരാർശം. 1993ലെ മുംബൈ സ്ഫോടനത്തിൽ ദാവൂദിന് പങ്കില്ലെന്നും അയാൾ ഒരു ഭീകരവാദിയല്ലെന്നുമായിരുന്നു അവരുടെ പരാമർശം. വർഷങ്ങളായി ദാവൂദിനെ തെറ്റായി ചി​ത്രീകരിക്കുകയായിരുന്നുവെന്നും ദാവൂദ് പറഞ്ഞു.

tRootC1469263">

ദാവുദിനെ ​താൻ നേരിട്ട് കണ്ടിട്ടില്ലെന്നും തനിക്ക് വിശ്വാസമെന്ന് തോന്നുന്ന കാര്യങ്ങളാണ് പറഞ്ഞതെന്നും അവർ പറഞ്ഞു. ബോളിവുഡിലെ മുൻനിര നായികമാരിലൊരാളായ മമത കുൽക്കർണ്ണി നിരവധി ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കരൺ അർജുൻ, ബാസി, സബ്സെ ബഡാ കില്ലാഡി, ചൈന ഗേറ്റ്, ക്രാന്തിവീർ തുടങ്ങിയവ അവർ അഭിനയിച്ച പ്രമുഖ ചിത്രങ്ങളിൽ ചിലതാണ്.

1990കളിൽ സിനിമാരംഗത്ത് നിറഞ്ഞുനിന്ന അവർ 2000ത്തോടെ അപ്രത്യക്ഷയാവുകയായിരുന്നു. വിക്കി ഗോസ്വാമിയുമായുള്ള മയക്കുമരുന്ന് ബന്ധങ്ങളുടെ പേരിലാണ് പിന്നീട് അവർ കുപ്രസിദ്ധയായത്. എന്നാൽ, തനിക്കെതിരായ ആരോപണങ്ങൾ നിഷേധിച്ച അവർ ആത്മീയജീവിതം തെരഞ്ഞെടുക്കുകയാണെന്നും അ​റിയിച്ചു.

പുതിയ പ്രസ്താവനയോടെ അവർ വീണ്ടും വാർത്തകളിൽ ഇടംപിടിക്കുകയാണ്. ദാവൂദിനായുള്ള അന്വേഷണം ഇന്ത്യയിലെ വിവിധ ഏജൻസികൾ കൂടുതൽ ശക്തമാക്കുന്നതിനിടെയാണ് കുൽക്കർണ്ണിയുടെ പ്രസ്താവനയെന്നത് ശ്ര​ദ്ധേയമാണ്. എന്നാൽ, കുൽക്കർണ്ണിയുടെ പ്രസ്താവനയിൽ ഇതുവരെ ഒരു അന്വേഷണ ഏജൻസിയും പ്രതികരിച്ചിട്ടില്ല.

Tags