ബൈക്കില്‍ പങ്കാളികളുടെ അപകടകരമായ സ്‌നേഹ പ്രകടനം ; അന്വേഷണം തുടങ്ങി പൊലീസ്

bike
bike

വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ കാണ്‍പൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

ഉത്തര്‍പ്രദേശില്‍ ബൈക്കില്‍ അഭ്യാസപ്രകടനവുമായി കമിതാക്കള്‍. യുവാവ് തന്റെ പങ്കാളിയെ ബൈക്കിന്റെ മുന്നില്‍ ഇന്ധന ടാങ്കില്‍ ഇരുത്തി ബൈക്ക് ഓടിച്ച് പോകുകയായിരുന്നു. ഉത്തര്‍പ്രദേശില്‍ നിന്ന് ഡല്‍ഹിയിലേക്കായിരുന്നു ഇവരുടെ യാത്ര. 

വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ കാണ്‍പൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

ഉത്തര്‍പ്രദേശിലെ മൊറാദാബാദ് ജില്ലയിലാണ് സംഭവം.വാഹനത്തിന്റെ വിവരങ്ങള്‍ പരിശോധിച്ച് യുവാവിനെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കാണ്‍പൂരിലെ ആവാസ് വികാസ് പ്രദേശത്താണ് യുവാവ് താമസിക്കുന്നതെന്നും ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിന് മുമ്പ് 10 തവണയെങ്കിലും ഇയാള്‍ക്കെതിരെ പിഴ ഈടാക്കിയിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Tags