രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,487 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

google news
covid

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,487 പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം റിപ്പോർട് ചെയ്‌തതിനേക്കാൾ 12 ശതമാനം കുറവാണിത്.24 മണിക്കൂറിനിടെ 13 പേർക്കാണ് രാജ്യത്ത് കോവിഡ് മൂലം ജീവൻ നഷ്‌ടമായത്‌.അതേസമയം രാജ്യത്ത് പ്രതിവാര പോസിറ്റിവിറ്റി നിരക്ക് നിലവിൽ 0.66 ശതമാനവും പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.59 ശതമാനവുമാണ്.മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, ഇതുവരെ രാജ്യത്ത് കോവിഡിൽ നിന്നും മുക്‌തി നേടിയവരുടെ എണ്ണം 4,25,76,815 ആണ്.

Tags