ജാമ്യാപേക്ഷ കോടതി തള്ളി; മദ്യനയക്കേസിൽ കെ കവിത ജയിലിൽ തുടരും

kavitha

ഡൽഹി മദ്യനയ കേസുമായി ബന്ധപ്പെട്ട അഴിമതി, കള്ളപ്പണം വെളുപ്പിക്കൽ എന്നീ രണ്ട് കേസുകളിൽ ഭാരത് രാഷ്ട്ര സമിതി നേതാവ് കെ കവിതയുടെ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തിങ്കളാഴ്ച തള്ളി. മെയ് 28ന് മാറ്റിവെച്ച രണ്ട് ജാമ്യാപേക്ഷകളിന്മേലാണ് കോടതി വിധി പറഞ്ഞത്. ഉത്തരവ് ജസ്റ്റിസ് സ്വർണ കാന്ത ശർമ്മ അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ തള്ളിയത്. വിശദമായ ഉത്തരവിനായി കാത്തിരിക്കുന്നു.

മാർച്ച് 15ന് ഹൈദരാബാദിലെ ബഞ്ചാര ഹിൽസിലെ വസതിയിൽ നിന്നാണ് കെ കവിതയെ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ഭരിക്കുന്ന ആം ആദ്മി പാർട്ടിക്ക് (എഎപി) പണം നൽകിയതായി ആരോപിക്കപ്പെടുന്ന "സൗത്ത് ഗ്രൂപ്പിലെ" പ്രധാന അംഗമാണ് കവിതയെന്ന് ഇഡി പറയുന്നു. ദേശീയ തലസ്ഥാനത്തെ മദ്യ ലൈസൻസുകളുടെ വലിയൊരു വിഹിതത്തിന് പകരമായി 100 കോടി രൂപ തട്ടിയെടുത്തെന്നും ഹർജിയിലുണ്ട്

Tags