ജഹാംഗീർ പുരി സംഘർഷ കേസിലെ കുറ്റപത്രത്തിൻ്റെ പകർപ്പ് പുറത്ത്
jahangir puri

ദില്ലി: ജഹാംഗീർ പുരി സംഘർഷ കേസിലെ കുറ്റപത്രത്തിൻ്റെ പകർപ്പ് പുറത്ത്. ജഹാംഗീർ പുരിയിൽ നടന്നത് ഒരു സമുദായത്തെ ലക്ഷ്യം വെച്ചുള്ള ആക്രമണമെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ആയുധങ്ങൾ കയ്യിലുണ്ടായിരുന്നുവെങ്കിലും ശോഭയാത്ര സമാധാനപരമായിരുന്നുവെന്ന് ദില്ലി പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

മുഖ്യപ്രതിയും സംഘവും യാത്രയ്ക്ക് നേരെ ആക്രമണം നടത്തി. ഇതോടെ സംഘർഷം രൂപപ്പെട്ടു. ഇവർ രൂപീകരിച്ച വാട്സ് ആപ് ഗ്രൂപ്പിൽ നടന്നത് വിദ്വേഷപ്രചാരണമെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. ദില്ലിയിലെ ജഹാംഗീർ പുരിയില്‍ ഹനുമാൻ ജയന്തി ആഘോഷത്തിനിടെയാണ് സംഘർഷം ഉണ്ടായത്.

Share this story