പ്രിയങ്ക ഗാന്ധിക്കെതിരായ വിവാദ പ്രസ്താവന ; മാപ്പു പറഞ്ഞ് ബിജെപി നേതാവ്

priyanka
priyanka

തന്റെ പരാമര്‍ശം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുകയാണെന്നും വാക്കുകള്‍ പിന്‍വലിക്കുകകയാണെന്നും രമേശ് ബിധുരി പറഞ്ഞു.

പ്രിയങ്ക ഗാന്ധിക്കെതിരായ വിവാദ പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച് ബിജെപി നേതാവ് രമേഷ് ബിധുരി. തന്റെ പരാമര്‍ശം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുകയാണെന്നും വാക്കുകള്‍ പിന്‍വലിക്കുകകയാണെന്നും രമേശ് ബിധുരി പറഞ്ഞു.


ഇത്തരം പ്രസ്താവനകള്‍ മുന്‍പ് പല നേതാക്കളില്‍ നിന്നും ഉണ്ടായിട്ടുണ്ടെന്ന് രമേഷ് ബിധുരി ചൂണ്ടിക്കാട്ടി. എന്നാല്‍ അന്നൊക്കെ കോണ്‍ഗ്രസ് മൗനം പാലിച്ചു. ലാലു പ്രസാദ് യാദവ് പറഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് താന്‍ അത് പറഞ്ഞത്. അന്ന് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാത്തവര്‍ ഇന്ന് എതിര്‍പ്പ് ഉയര്‍ത്തിയെന്നും രമേഷ് ബിധുരി വ്യക്തമാക്കി.

തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ റോഡുകള്‍ പ്രിയങ്ക ഗാന്ധിയുടെ കവിളുകള്‍ പോലെ മൃദുലമാക്കും എന്നായിരുന്നു രമേഷ് ബിധുരിയുടെ വിവാദ പരാമര്‍ശം. ഡല്‍ഹി കല്‍ക്കാജി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി കൂടിയാണ് രമേശ് ബിധുരി. പ്രസ്താവന വിവാദമായതിന് പിന്നാലെ ബിധുരി മാപ്പു പറയണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.

Tags