പരാതി നൽകാൻ ശ്രമിച്ച ഭാര്യയെ പോലീസ് സ്റ്റേഷന് പുറത്ത് വെച്ച് കൊലപ്പെടുത്തി കോൺസ്റ്റബിൾ

loknad krtndaka

തനിക്കെതിരെ പരാതി നൽകാൻ ശ്രമിച്ച ഭാര്യയെ  പോലീസ് സ്റ്റേഷന് പുറത്ത് വെച്ച് കോൺസ്റ്റബിൾ കൊലപ്പെടുത്തി.  കർണ്ണാടക ഹാസനിലെ ശാന്തിഗ്രാം പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയ ഭാര്യ മമതയെ കോൺസ്റ്റബിൾ ലോക്നാഥാണ് ആക്രമിച്ചത്. പ്രതി തളർന്ന് വീഴുന്നതിന് മുമ്പ് യുവതിയെ പലതവണ കുത്തുകയായിരുന്നു. മമതയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും അമിത രക്തസ്രാവത്തെ തുടർന്ന് വഴിമധ്യേ മരിച്ചു. ലോക്‌നാഥിനെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു.

ലോക്‌നാഥും മമതയും കുടുംബവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തർക്കം നിലനിന്നിരുന്നതായി പോലീസ് പറഞ്ഞു. ഇവർ തമ്മിൽ കുടുംബ വഴക്കുണ്ടായിരുന്നുവെന്നും പരാതി നൽകാൻ എത്തിയപ്പോൾ എസ്പി ഓഫീസിന് പുറത്ത് നടപ്പാതയിൽ വെച്ച് ഭർത്താവ് കുത്തുകയായിരുന്നുവെന്നും കുത്തേറ്റ ശേഷം സഹായത്തിനായി ഓഫീസിനുള്ളിലേക്ക് ഓടിക്കയറുകയായിരുന്നുവെന്നും ഹസൻ പോലീസ് സൂപ്രണ്ട് മുഹമ്മദ് സുജീത എം എസ് പറഞ്ഞു. ഗാർഡുകൾ യുവതിയെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. അതേസമയം മറ്റ് ഗാർഡുകൾ പ്രതിയെ തടഞ്ഞുവച്ചു.

Tags