'അടിച്ചിട്ട് കിക്കില്ല' ; മദ്യ ഷോപ്പിനെതിരെ പരാതിയുമായി വാഹന പാർക്കിംഗ് ഓപ്പറേറ്റർ
madhyam1

മധ്യപ്രദേശ് : അടിച്ചിട്ട് കിക്ക് കിട്ടുന്നില്ലെന്ന കാരണം ചൂണ്ടിക്കാട്ടി മദ്യ ഷോപ്പിനെതിരെ പരാതിയുമായി വാഹന പാർക്കിംഗ് ഓപ്പറേറ്റർ. മധ്യ പ്രദേശിലെ ഉജ്ജയിനിലാണ് സംഭവം. സംസ്ഥാന ആഭ്യന്തര മന്ത്രി ഡോ. നരോറ്റം മിശ്രയ്ക്ക് ഇയാൾ പരാതി നൽകിയത്.

ലോകേന്ദ്ര സോഥിയ എന്നയാളാണ് വിചിത്ര പരാതിയുമായി രംഗത്തെത്തിയത്. ഏപ്രിൽ 12ന് ഉജ്ജയിനിലെ ക്ഷീർസാഗറിലുള്ള ഒരു ലൈസൻസ്ഡ് ലിക്കർ ഷോപ്പിൽ നിന്ന് രണ്ട് ക്വാർട്ടർ ബോട്ടിലുകൾ വാങ്ങിയെന്നും അടിച്ചിട്ട് തനിക്ക് കിക്ക് കിട്ടിയില്ലെന്നുമായിരുന്നു ഇയാളുടെ പരാതി.

Share this story