ക്ലാസിലെ പെൺകുട്ടിയോട് സംസാരിച്ച 17കാരനെ തല്ലിക്കൊന്ന് സഹപാഠികൾ


തമിഴ്‌നാട് : പെൺകുട്ടികളോട് സംസാരിച്ചതിനെ തുടർന്ന് വിദ്യാർഥിയെ സഹപാഠികൾ തല്ലിക്കൊന്നു. തമിഴ്‌നാട്ടിലെ ഈറോഡ് സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ് മരിച്ചത്. സംഭവത്തിൽ രണ്ടു വിദ്യാർഥികളെ ഈറോഡ് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു.
ബയോളജി ഗ്രൂപ്പ് വിദ്യാർഥിയായ ആദിത്യയെയാണ് അതേ സ്കൂളിലെ മറ്റു ഗ്രൂപ്പുകളിൽ പഠിക്കുന്ന രണ്ടു വിദ്യാർഥികൾ ചേർന്ന് മർദിച്ച് കൊലപ്പെടുത്തിയത്. ഇവരുടെ ക്ലാസിലെ പെൺകുട്ടികളോട് സംസാരിച്ചതിനെ ചൊല്ലി ആദിത്യയും മറ്റു വിദ്യാർഥികളും തമ്മിൽ വാക്കേറ്റമുണ്ടാവുകയും രണ്ട് പ്രതികളുടെ നേതൃത്വത്തിലുള്ള സംഘം ആദിത്യയെ ആക്രമിക്കുകയായിരുന്നു. മർദനത്തിൽ അബോധാവസ്ഥയിലായ ആൺകുട്ടിയെ ഉടൻ തന്നെ ഈറോഡ് സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
tRootC1469263">സംഭവം കണ്ട നാട്ടുകാർ പിതാവിനെ വിവരമറിയിച്ചു. മറ്റ് ഗ്രൂപ്പുകളിൽ നിന്നുള്ള വിദ്യാർഥികളുമായി വഴക്കുണ്ടായതായി ആദിത്യ ഒരാഴ്ച മുൻപ് പിതാവിനെ അറിയിച്ചിരുന്നു. ആദിത്യ പ്രതികളുടെ ക്ലാസിലെ പെൺകുട്ടികളോട് സംസാരിക്കരുതെന്ന് ഭീഷണിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു.
ആദിത്യയുടെ സുഹൃത്തുക്കളിൽ നിന്നും മറ്റ് വിദ്യാർഥികളിൽ നിന്നുമുള്ള മൊഴികളുടെ അടിസ്ഥാനത്തിലാണ് രണ്ട് വിദ്യാർഥികളെ കസ്റ്റജിയിലെടുത്തത്. സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിൽ പഠിക്കുന്ന രണ്ട് വിദ്യാർത്ഥികളെ കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. ഇവരെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി, തുടർന്ന് കോയമ്പത്തൂർ ജില്ലയിലെ ഒരു നിരീക്ഷണ ഭവനത്തിലേക്ക് അയച്ചു.
