ജമ്മു കശ്മീരിലെ രണ്ട് ഗ്രാമങ്ങളിൽ ഏറ്റുമുട്ടൽ; 4 ഭീകരർ കൊല്ലപ്പെട്ടു, ഒരു സൈനികന് വീരമൃത്യു

terror

കശ്മീരിലെ കുൽഗാം ജില്ലയിലെ ചിനിഗാമിൽ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നാല് ഭീകരർ കൊല്ലപ്പെട്ടു. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്. സൈന്യം രണ്ട് തീവ്രവാദ വിരുദ്ധ ഓപ്പറേഷനുകൾ നടത്തുന്നുണ്ട്. മോദർഗാം ഗ്രാമത്തിലും ഏറ്റുമുട്ടൽ നടക്കുന്നുണ്ട്. ഇവിടെ ഒരു സൈനികൻ വെടിവെപ്പിൽ വീരമൃത്യു വരിച്ചു.

രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തില്‍ സുരക്ഷാസേന പ്രദേശത്ത് തിരച്ചില്‍ ആരംഭിച്ചതിന് ശേഷമാണ് ഭീകരരുടെ വെടിവയ്പ് ഉണ്ടായത്. മൂന്ന് ഭീകരര്‍ ഒളിച്ചിരുക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പ്രദേശം സൈന്യം വളഞ്ഞിട്ടുണ്ട്.

ഭീകരരുടെ വെടിയേറ്റ ജവാനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാവിലെ 11 മണിയോടെയാണ് കുല്‍ഗാമില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുണ്ടല്‍ ഉണ്ടായത്. വനമേഖലയില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യം തിരച്ചില്‍ ശക്തമാക്കിയിരുന്നു. ഇതിനിടെ ഭീകരര്‍ സൈനികരെ ലക്ഷ്യമിട്ട് വെടിയുതിര്‍ക്കുകയായിരുന്നു.

Tags