ബം​ഗ​ളൂ​രുവിൽ പ്ര​സ​വ ശ​സ്ത്ര​ക്രി​യ​ക്കി​ടെ ശി​ശു​വി​ന് മു​റി​വ്;അ​ണു​ബാ​ധ​യെ​ത്തു​ട​ർ​ന്ന് മ​രി​ച്ചു

child-death

ബം​ഗ​ളൂ​രു: പ്ര​സ​വ ശ​സ്ത്ര​ക്രി​യ​ക്കി​ടെ ​ മുറിവേറ്റതിന്റെ അ​ണു​ബാ​ധ​യെ​ത്തു​ട​ർ​ന്ന് ശി​ശു മ​രി​ച്ചു.ദാ​വ​ണ​ഗ​രെ​യി​ല്‍ ചി​ഗ​തേ​രി ജി​ല്ല ആ​ശു​പ​ത്രി​യി​ലാണ് ന​വ​ജാ​ത ശി​ശു മ​രി​ച്ചത് . ക​ഴി​ഞ്ഞ മാ​സം 27നാ​യി​രു​ന്നു പ്ര​സ​വ​ത്തി​നാ​യി ദാ​വ​ണ​ഗ​രെ കൊ​ണ്ട​ജ്ജി റോ​ഡി​ലെ അ​ർ​ജു​ന്റെ ഭാ​ര്യ അ​മൃ​ത​യെ ജി​ല്ല ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.ഉ​യ​ർ​ന്ന ര​ക്ത​സ​മ്മ​ർ​ദം ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ല്‍ സി​സേ​റി​യ​ൻ വേ​ണ​മെ​ന്ന് ഡോ​ക്ട​ർ നി​ർ​ദേ​ശി​ച്ചു.

സി-​സെ​ക്ഷ​ൻ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ കു​ഞ്ഞി​നെ പു​റ​ത്തെ​ടു​ക്കു​ന്ന​തി​നി​ടെ അ​ബ​ദ്ധ​ത്തി​ല്‍ കു​ഞ്ഞി​ന്റെ മ​ലാ​ശ​യ​ത്തി​ന് മു​റി​വേ​റ്റി​രു​ന്നു. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ കു​ഞ്ഞി​നെ വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി ബാ​പു​ജി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

ക​ഴി​ഞ്ഞ മാ​സം 30ന് ​കു​ഞ്ഞി​ന്റെ മ​ലാ​ശ​യ​ത്തി​ല്‍ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യെ​ങ്കി​ലും മു​റി​വി​ലേ​റ്റ അ​ണു​ബാ​ധ​മൂ​ലം കു​ട്ടി മ​രി​ക്കു​ക​യാ​യി​രു​ന്നു. ജി​ല്ല ആ​ശു​പ​ത്രി​യി​ലെ ഡോ. ​നി​സാ​മു​ദ്ദീ​നാ​യി​രു​ന്നു ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്. സം​ഭ​വ​ത്തി​ല്‍ മാ​താ​പി​താ​ക്ക​ളു​ടെ പ​രാ​തി ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ഡോ​ക്ട​റു​ടെ പി​ശ​കാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ദ്ദേ​ഹ​ത്തി​ന്റെ മ​റു​പ​ടി ല​ഭി​ച്ച ശേ​ഷം തു​ട​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും സ​ർ​ജ​ൻ കെ.​ബി. നാ​ഗേ​ന്ദ്ര​പ്പ പ​റ​ഞ്ഞു.
 

Tags