ചെന്നൈയിൽ ട്രെയിന്‍ തട്ടി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

railway track
railway track

ചെന്നൈ : ബ്ലൂടൂത്ത് ഇയർ ഫോൺ റെയിൽവേ ട്രാക്കിൽ വീണുപോയതിന് പിന്നാലെ തിരയാനിറങ്ങിയ വിദ്യാർത്ഥി ട്രെയിനിടിച്ച് മരിച്ചു. കോടമ്പാക്കം റെയിൽവെ സ്റ്റേഷന് സമീപത്തായിരുന്നു അപകടമുണ്ടായത്.

നന്ദനത്തെ ഗവ. ആർട്സ് കോളേജിൽ രണ്ടാം വ‍ർഷ ബിരുദ വിദ്യാർത്ഥിയായ രാജഗോപാൽ (19) ആണ് മരിച്ചത്. കോളേജ് പഠനത്തിനൊപ്പം കാറ്ററിങ് ജോലി ചെയ്തിരുന്ന രാജഗോപാൽ വെള്ളിയാഴ്ച ക്ലാസ് കഴിഞ്ഞ് ജോലിക്ക് പോകുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്.

ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടയിൽ യുവാവിൻ്റെ ബ്ലൂടൂത്ത് ഇയർ ഫോൺ ട്രാക്കിൽ വീഴുകയായിരുന്നു. തുടർന്ന് കോടമ്പാക്കം സ്റ്റേഷനിൽ ഇറങ്ങിയ യുവാവ് ട്രാക്കിലൂടെ നടന്ന് ഇയർ ഫോൺ തിരഞ്ഞു.

ഇതിനിടെ താംബരത്ത് നിന്ന് വരികയായിരുന്ന സബർബൻ ട്രെയിൻ യുവാവിനെ ഇടിച്ചിട്ടു. ഉടൻ തന്നെ റെയിൽവെ പൊലീസെത്തി യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ വിശദമായ അന്വേഷണം തുടങ്ങി.

Tags