ചെനാബ് പാലം നാളെ രാജ്യത്തിന് സമർപ്പിക്കും
Jun 5, 2025, 18:35 IST


ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ കമാന പാലമായ ചെനാബ് പാലം നാളെ പ്രധാനമന്തി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഇതോടെ ജമ്മു-കശ്മീരിലെ കത്രയിൽ 46,000 കോടിയിലധികം രൂപയുടെ വികസന പദ്ധതികൾക്ക് തുടക്കമാവും. കത്ര മുതൽ ശ്രീനഗർ വരെയുള്ള വന്ദേ ഭാരത് ട്രെയിനുകളും ഫ്ലാഗ് ഓഫ് ചെയ്യും.
tRootC1469263">നദിയിൽ നിന്ന് 359 മീറ്റർ ഉയരത്തിലാണ് ചെനാബ് പാലം സ്ഥിതിചെയ്യുന്നത്. ഭൂകമ്പത്തെയും കൊടുങ്കാറ്റിനെയും അതിജീവിക്കാനാകുംവിധം രൂപകൽപ്പന ചെയ്ത 1,315 മീറ്റർ നീളമുള്ള ഇരുമ്പു പാലമാണിത്. വൈഷ്ണോദേവി ക്ഷേത്രം സന്ദർശിക്കുന്ന തീർഥാടകരുടെ ബേസ് ക്യാമ്പാണ് കത്ര.