പാനിപ്പുരിയില്‍ ക്യാന്‍സറിന് കാരണമായ രാസപദാര്‍ത്ഥങ്ങള്‍ ; നടപടിയുമായി കര്‍ണാടക ആരോഗ്യമന്ത്രാലയം

panipuri

പാനിപ്പുരിയില്‍ ക്യാന്‍സറിന് കാരണമായ രാസപദാര്‍ത്ഥങ്ങള്‍ കണ്ടെത്തി. കര്‍ണാടക ആരോഗ്യമന്ത്രാലയം നടത്തിയ പരിശോധനയിലാണ് നിരോധിച്ച വസ്തുക്കള്‍ പാനി പുരിയില്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയത്. 

ഗോപി മഞ്ജൂരിയനിലും കബാബിലുമെല്ലാം ഉപയോഗിച്ചിരുന്നതും നിരോധിച്ചിരുന്നതുമായ പദാര്‍ത്ഥങ്ങളാണ് പാനി പുരിയില്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയത്.

സംസ്ഥാനത്തുടനീളം വിവിധ കടകളില്‍ നിന്നായി 250 ഓളം സാമ്പിളുകള്‍ ആരോഗ്യവിഭാഗം ശേഖരിച്ചിരുന്നു. ഇവയില്‍ നടത്തിയ പരിശോധനയില്‍ 40 സാമ്പിളുകള്‍ ഭക്ഷ്യ സുരക്ഷാ മാനദണ്ഡം പാലിക്കുന്നില്ലെന്ന് കണ്ടെത്തി. പരിശോധനയില്‍ ക്യാന്‍സറിന് കാരണമാകുന്ന ബ്രില്യന്റ് ബ്ലു, ടര്‍ട്രാസിന്‍, സണ്‍സെറ്റ് യെല്ലോ തുടങ്ങിയ രാസപദാര്‍ത്ഥങ്ങള്‍ ഇവയില്‍ കണ്ടെത്തി. തുടര്‍ച്ചയായി ഈ പദാര്‍ത്ഥങ്ങള്‍ ശരീരത്തിലെത്തുന്നത് ആന്തരികാവയവങ്ങള്‍ക്ക് ഗുരുതര കേടുപാടുകള്‍ ഉണ്ടാക്കും.
സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കര്‍ണാകട ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടു റാവു ഉറപ്പ് നല്‍കി. ഗോപി മഞ്ജൂരിയന്‍, കബാബ്, കോട്ടണ്‍ കാന്റി (പഞ്ഞി മിഠായി) എന്നിവയില്‍ നിറം ചേര്‍ക്കുന്നത് കര്‍ണാടക നേരത്തെ നിരോധിച്ചിരുന്നു.

Tags