ചാർട്ടേഡ് അക്കൗണ്ടന്റ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു

result

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്‍സ് ഓഫ് ഇന്ത്യ ചാർട്ടേഡ് അക്കൗണ്ടന്റ്  ഫലം പ്രസിദ്ധീകരിച്ചു. 74,887 പേരെഴുതിയ പരീക്ഷയില്‍ 20479 പേരാണ് യോഗ്യത നേടിയത്.ന്യൂഡല്‍ഹി സ്വദേശി ശിവം മിശ്ര 83.33 ശതമാനം മാര്‍ക്കോടെ ഒന്നാം സ്ഥാനത്തെത്തി. 500 മാര്‍ക്കാണ് ഇദ്ദേഹം പരീക്ഷയില്‍ നേടിയത്. ഡല്‍ഹി സ്വദേശി വര്‍ഷ അറോറ 80 ശതമാനം മാര്‍ക്കോടെ രണ്ടാം സ്ഥാനം നേടി. 480 മാര്‍ക്കാണ് ഇവര്‍ നേടിയത്. മുംബൈ സ്വദേശികളായ കിരണ്‍ രാജേന്ദ്ര സിംഗ് മനറാള്‍, ഗില്‍മാന്‍ സാലിം അന്‍സാരി എന്നിവര്‍ 79.50 ശതമാനത്തോടെ മൂന്നാം സ്ഥാനം സ്വന്തമാക്കി. 477 മാര്‍ക്കാണ് ഇരുവരും നേടിയത്.

 Read more : കീം’ ആദ്യ ഓൺലൈൻ പരീക്ഷയുടെ റാങ്ക് പട്ടിക പ്രഖ്യാപിച്ചു കേരള സിലബസിൽ പഠിച്ച 2034 പേർ പട്ടികയിൽ

പരീക്ഷയെഴുതിയ വിദ്യാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഫലം അറിയാവുന്നതാണ്. രജിസ്‌ട്രേഷന്‍ നമ്പര്‍, ലോഗിന്‍ ഐഡി എന്നില ഉപയോഗിച്ചാണ് ഔദ്യോഗിക വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യേണ്ടത്.വിശദ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: icai.nic.in.

Tags