ലോക്‌സഭ സീറ്റുകളുടെ എണ്ണം കൂട്ടുന്നതില്‍ ഡിഎംകെയുടെ സഹായം തേടി കേന്ദ്ര സര്‍ക്കാര്‍
ഡിഎംകെയ്ക്ക് പുറമേ, തൃണമൂല്‍ കോണ്‍ഗ്രസിലെ വിമത എംപിമാര്‍ക്ക് മുന്‍പിലും കേന്ദ്ര സര്‍ക്കാര്‍ വിഷയം അവതരിപ്പിച്ചേക്കും.
ലോക്‌സഭ സീറ്റുകളുടെ എണ്ണം കൂട്ടുന്നതില്‍ ഡിഎംകെയുടെ സഹായം തേടി കേന്ദ്ര സര്‍ക്കാര്‍. 1971ലെ സെന്‍സസ് തന്നെ ആധാരമാക്കി മണ്ഡല പുനര്‍നിര്‍ണയം നടത്താമെന്ന നിര്‍ദേശം കേന്ദ്രം ഡിഎംകെയ്ക്ക് മുന്‍പാകെ വെച്ചിട്ടുണ്ട്. സമവായമായാല്‍ ബില്ല് വര്‍ഷകാല സമ്മേളനത്തില്‍ വീണ്ടും കൊണ്ടുവരും.
ഡിഎംകെയ്ക്ക് പുറമേ, തൃണമൂല്‍ കോണ്‍ഗ്രസിലെ വിമത എംപിമാര്‍ക്ക് മുന്‍പിലും കേന്ദ്ര സര്‍ക്കാര്‍ വിഷയം അവതരിപ്പിച്ചേക്കും. ഇക്കാര്യം വിമത ക്യാമ്പുമായി ചര്‍ച്ച ചെയ്തുവെന്ന റിപ്പോര്‍ട്ടുണ്ട്. പല എംപിമാരും കേന്ദ്രത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. മണ്ഡല പുനര്‍നിര്‍ണയ, വനിതാ സംവരണ ബില്ലുകള്‍ കൂടാതെ, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് കൂടി കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചേക്കും.
നേരത്തെ മണ്ഡല പുനര്‍നിര്‍ണയ, വനിതാ സംവരണ ബില്ലുകള്‍ അവതരിപ്പിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. ഏപ്രില്‍ മാസം ലോക്‌സഭയില്‍ 528 അംഗങ്ങള്‍ പങ്കെടുത്ത വോട്ടെടുപ്പില്‍ ബില്ല് പാസാകാന്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമായ 352 അംഗങ്ങളുടെ പിന്തുണ വേണമെന്നിരിക്കെ, 298 അംഗങ്ങളാണ് ബില്ലിന് അനുകൂലമായി വോട്ട് ചെയ്തത്. 230 അംഗങ്ങള്‍ ബില്ലിനെ എതിര്‍ത്തു.
.jpg)

