അനുവദനീയമായ സമയത്തിനുശേഷവും പ്രവര്‍ത്തിച്ചു; വിരാട് കോലി സഹ ഉടമയായ പബ്ബിനെതിരെ കേസ്

virat kohli

ബെംഗളൂരു: ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലി സഹ ഉടമയായ പബ്ബിനെതിരേ കേസെടുത്ത് ബെംഗളുരു പോലിസ്. നഗരത്തില്‍ ചിന്നസ്വാമി സ്റ്റേഡിയത്തിനടുത്ത് മഹാത്മാഗാന്ധി റോഡില്‍ പ്രവര്‍ത്തിക്കുന്ന വണ്‍ 8 കമ്യൂണിനെതിരേയാണ് രാത്രി അനുവദനീയമായ സമയത്തിനുശേഷവും പ്രവര്‍ത്തിച്ചതിന് ബെംഗളൂരു കബണ്‍ പാര്‍ക്ക് പോലീസ് കേസെടുത്തത്. പബ്ബ് രാത്രി ഒന്നര കഴിഞ്ഞും ഉറക്കെ പാട്ട് വെച്ച് പ്രദേശവാസികളെ ബുദ്ധിമുട്ടിച്ചതായി പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. 

രാത്രി ഒന്നുവരെയാണ് ബെംഗളൂരുവില്‍ പബ്ബുകള്‍ക്കും റസ്റ്ററന്റുകള്‍ക്കും പ്രവര്‍ത്തിക്കാന്‍ അനുമതി. അതിനുശേഷവും പ്രവര്‍ത്തിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി.
ശനിയാഴ്ച പട്രോളിങ്ങിനിടെ രാത്രി 1.20-ന് പബ്ബ് പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയെന്ന് പോലീസ് പറഞ്ഞു. പബ്ബിന്റെ മാനേജരുടെ പേരിലാണ് പോലീസ് കേസെടുത്തത്. 

മഹാത്മാഗാന്ധി റോഡിലെ മറ്റു മൂന്നു പബ്ബുകളും സമാനമായരീതിയില്‍ നിയമം ലംഘിക്കുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് കേസെടുത്തുവെന്നും പോലീസ് പറഞ്ഞു.

Tags