കരിയർ തെരഞ്ഞെടുക്കുന്നതിനെ ചൊല്ലി തർക്കം ; മാതാപിതാക്കളെ കൊല​​പ്പെടുത്തിയ വിദ്യാർഥി അറസ്റ്റിൽ

murder
murder

മുംബൈ : കരിയർ തെരഞ്ഞെടുക്കുന്നതിനെ ചൊല്ലിയുടെ തർക്കത്തിനൊടുവിൽ 25 കാരനായ എൻജിനീയറിങ് വിദ്യാർഥി മാതാപിതാക്കളെ കൊലപ്പെടുത്തി ദിവസങ്ങളോളം വീട്ടിൽ ഉപേക്ഷിച്ചു. നാഗ്പൂരിലാണ് ദാരുണമായ സംഭവം.

ഡിസംബർ 26നാണ് കുറ്റകൃത്യം നടന്നതെങ്കിലും ബുധനാഴ്ച രാവിലെ നാഗ്പൂരിലെ കപിൽ നഗർ പ്രദേശത്തുള്ള വീട്ടിൽനിന്ന് അയൽവാസികൾക്ക് രൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്. മൃതദേഹത്തിന് ആറു ദിവസം പഴക്കമുണ്ടായിരുന്നു.

കുറ്റകൃത്യം കണ്ടെത്തിയതിനെ തുടർന്ന് വിദ്യാർഥിയായ ഉത്കർഷ് ധാക്കോളിനെ ബുധനാഴ്ച തന്നെ അറസ്റ്റ് ചെയ്തു. സാമൂഹിക പ്രവർത്തകൻ ലീലാധർ ധക്കോൾ (55), സ്വകാര്യ സ്കൂൾ അധ്യാപികയായ അരുണ (50) എന്നിവരാണ് മകന്റെ കയ്യാൽ ദാരുണമായി കൊല്ലപ്പെട്ടത്.

പൊലീസ് പറയുന്നതനുസരിച്ച്, പ്രതിയായ ഉത്കർഷ് ധാക്കോൾ തുടർച്ചയായി വിഷയങ്ങളിൽ പരാജയപ്പെട്ടിട്ടും എൻജിനീയറിങ് തുടരാനുള്ള തീരുമാനത്തിന്റെ പേരിൽ കോഴ്‌സ് ഉപേക്ഷിക്കാൻ മാതാപിതാക്കൾ അവനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇതിൽ അമർഷം പൂണ്ട് ഡിസംബർ 26ന് ഉച്ചകഴിഞ്ഞ് ഉത്കർഷ് ആദ്യം അമ്മയെ കഴുത്ത് ഞെരിച്ച് കൊല്ലുകയും വൈകുന്നേരം ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ പിതാവിനെ കുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Tags