തമിഴ്‌നാട്ടിലെ ഈറോഡ് ഈസ്റ്റ് നിയമസഭാ മണ്ഡലത്തില്‍ ഇന്ന് ഉപതിരഞ്ഞെടുപ്പ്


നാല് വര്‍ഷത്തിനിടെ രണ്ടാമത്തെ ഉപതിരഞ്ഞെടുപ്പാണ് മണ്ഡലത്തില്‍ നടക്കുന്നത്.
തമിഴ്‌നാട്ടിലെ ഈറോഡ് ഈസ്റ്റ് നിയമസഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് ഇന്ന് നടക്കും. പ്രധാന പ്രതിപക്ഷ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചതിനാല്‍ ഡിഎംകെയും സീമാന്റെ നാം തമിഴര്‍ കക്ഷിയും തമ്മിലാകും മത്സരം.
നാല് വര്‍ഷത്തിനിടെ രണ്ടാമത്തെ ഉപതിരഞ്ഞെടുപ്പാണ് മണ്ഡലത്തില്‍ നടക്കുന്നത്. എംഎല്‍എ ആയിരുന്ന തിരുമകന്‍ ഇവേരയുടെ മരണത്തെ തുടര്‍ന്നുണ്ടായ ഉപതിരഞ്ഞെടുപ്പില്‍ ജയിച്ച കോണ്‍ഗ്രസ് നേതാവ് ഇളങ്കോവനും ഡിസംബറില്‍ മരിച്ചതോടെയാണ് ഉപതിരഞ്ഞെടുപ്പ് ആവശ്യമായി വന്നത്.
കോണ്‍ഗ്രസില്‍ നിന്ന് സീറ്റ് ഏറ്റെടുത്ത ഡിഎംകെയ്ക്ക് ആയി വി.സി ചന്ദ്രകുമാര്‍ ആണ് മത്സരിക്കുന്നത്. എംകെ സീതാലക്ഷ്മി ആണ് എന്‍.ടി.കെ സ്ഥാനാര്‍ഥി.സീറ്റ് ഏറ്റെടുക്കാനുള്ള ഡിഎംകെയുടെ നീക്കത്തിനെതിരെ കോണ്‍ഗ്രസില്‍ നിന്നു കാര്യമായ എതിര്‍പ്പുണ്ടായില്ല. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു പകരം സീറ്റ് നല്‍കിയേക്കും.