വ്യവസായിയെ തട്ടിക്കൊണ്ടുപോയി 30 ലക്ഷം ആവശ്യപ്പെട്ടു ; പിടിയിലായത് സുഹൃത്ത് ഉള്‍പ്പെടെ നാലുപേര്‍

police
police

കഴിഞ്ഞ ദിവസം വൈകിട്ട് മൈസൂരു ഹെറിറ്റേജ് ക്ലബ്ബില്‍ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെയാണ് ലോകേഷിനെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്.

മൈസൂരിലെ വിജയനഗരയില്‍ വ്യവസായിയെ തട്ടിക്കൊണ്ടുപോയി 30 ലക്ഷം രൂപ ആവശ്യപ്പെട്ട സംഘത്തെ മണിക്കൂറുകള്‍ക്കകം പിടികൂടി പോലീസ്. ലോകേഷ് എന്ന വ്യവസായിയെയാണ് തട്ടിക്കൊണ്ടുപോയത്. ലോകേഷിന്റെ സുഹൃത്ത് കൂടിയായ മാണ്ഡ്യ സ്വദേശി സന്തോഷ് ഉള്‍പ്പെടെ നാല് പേരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം വൈകിട്ട് മൈസൂരു ഹെറിറ്റേജ് ക്ലബ്ബില്‍ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെയാണ് ലോകേഷിനെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്.

tRootC1469263">


ലോകേഷ് സഞ്ചരിച്ച കാര്‍ പിന്നാലെയെത്തിയ കിഡ്‌നാപ്പിംഗ് സംഘം തടഞ്ഞ് നിര്‍ത്തുകയായിരുന്നു. മര്‍ദ്ദിച്ച ശേഷം കണ്ണില്‍ മുളകുപൊടി വിതറി. വിജയനഗരയിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് ലോകേഷിനെ എത്തിച്ചു. തുടര്‍ന്ന് ഭാര്യ നയനയെ വിളിച്ച് 30 ലക്ഷം രൂപ ആവശ്യപ്പെട്ടു. പോലീസില്‍ അറിയിക്കരുതെന്നും നിര്‍ദേശം നല്‍കി. പരിഭ്രാന്തയായ നയന ഉടന്‍തന്നെ പോലീസിനെ അറിയിച്ചു.

സമയം പാഴാക്കാതെ വിജയനഗര പോലീസ് നടത്തിയ അന്വേഷണമാണ് പ്രതികളെ പിടികൂടാന്‍ സഹായിച്ചത്. തട്ടിക്കൊണ്ടുപോയ സ്ഥലത്തുനിന്ന് ലോകേഷിന്റെ വാഹനം ആദ്യം കണ്ടെത്തി. തുടന്ന് ലോകേഷിന്റെ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചായി അന്വേഷണം. കഴിഞ്ഞ നാല് മാസം മുന്പ് ലോകേഷുമായി പരിചയപ്പെട്ട സന്തോഷ് എന്നയാളാണ് കിഡ്‌നാപ്പിംഗിന് പിന്നിലെന്ന് വ്യക്തമായി. തുടര്‍ന്ന് പ്രതികളെ പിന്തുടര്‍ന്നെത്തി പിടികൂടുകയായിരുന്നു. റിയല്‍ എസ്റ്റേറ്റ് കച്ചവടവും സാമ്പത്തിക ഇടപാടുമുള്ള ലോകേഷിന്റെ പക്കല്‍ വന്‍തോതില്‍ പണമുണ്ടെന്നുള്ള ധാരണയിലാണ് സന്തോഷ് തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്തത്. ലോകേഷിനെ ആശുപത്രിയിലേക്ക് മാറ്റി.

Tags