ദില്ലി വിമാനത്താവളത്തില്‍ ടെർമിനല്‍ 3-ല്‍ ബസ് തീപിടിച്ച്‌ കത്തി

ദില്ലി വിമാനത്താവളത്തില്‍ ടെർമിനല്‍ 3-ല്‍ ബസ് തീപിടിച്ച്‌ കത്തി
B
B

ബസ്സില്‍ യാത്രക്കാരില്ലാത്തതിനാല്‍ വലിയ അപകടം ഒഴിവായി. ഉച്ചയോടെയാണ് അപകടമുണ്ടായത്

ദില്ലി വിമാനത്താവളത്തില്‍ ടെർമിനല്‍ 3-ല്‍ ബസ് തീപിടിച്ച്‌ കത്തി. എയർ ഇന്ത്യയുടെ ട്രാൻസിറ്റ് ബസിനാണ് തീ പിടിച്ചത്. ബസ്സില്‍ യാത്രക്കാരില്ലാത്തതിനാല്‍ വലിയ അപകടം ഒഴിവായി.വിമാനങ്ങള്‍ പാർക്ക് ചെയ്യുന്ന സ്ഥലത്തിന് സമീപത്ത് വെച്ചാണ് തീപിടിത്തം.

ഉച്ചയോടെയാണ് അപകടമുണ്ടായത്. ഡല്‍ഹി എയർപോർട്ടിലെ ടെർമിനല്‍ 3-ലുണ്ടായിരുന്ന എയർ ഇന്ത്യ വിമാനത്തില്‍ നിന്ന് ഏതാനും മീറ്റർ അകലെ വെച്ചാണ് തീപിടിത്തമുണ്ടായത്.

tRootC1469263">

സ്ഥലത്തുണ്ടായിരുന്ന ഫയർഫോഴ്സ് സംഘം മിനിറ്റുകള്‍ക്കുള്ളില്‍ തീ അണയച്ചു. സംഭവം നടക്കുമ്ബോള്‍ ബസ് നിർത്തിയിട്ട നിലയിലായിരുന്നു. ആർക്കും പരിക്കുകളോ ആളപായമോ ഉണ്ടായിട്ടില്ല. 

Tags