ബജറ്റ് ; സിഗരറ്റിനും മദ്യത്തിനും വില ഉയരും

The smoke will burn..! Cigarette prices will rise sharply in the country from tomorrow

മദ്യം, പുകയില ഉത്പന്നങ്ങളായ സിഗരറ്റ്, പാന്‍മസാല എന്നിവയുടെ വില ഉയരുമെന്നാണ് ബജറ്റ് പ്രഖ്യാപനത്തിലൂടെ വ്യക്തമാകുന്നത്.


മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് അവതരണത്തോടെ രാജ്യത്ത് ഏതെല്ലാം വസ്തുക്കള്‍ക്കാണ് വില കൂടുകയെന്നും കുറയുകയെന്നുമാണ് ജനം ഉറ്റുനോക്കുന്നത്. കാന്‍സര്‍ മരുന്നുകളുടെ നികുതി കുറച്ചതും 17 മരുന്നുകള്‍ക്ക് കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കിയതും രോഗികള്‍ക്ക് ആശ്വാസകരമാകും. അതേസമയം മദ്യം, പുകയില ഉത്പന്നങ്ങളായ സിഗരറ്റ്, പാന്‍മസാല എന്നിവയുടെ വില ഉയരുമെന്നാണ് ബജറ്റ് പ്രഖ്യാപനത്തിലൂടെ വ്യക്തമാകുന്നത്.

tRootC1469263">

കാന്‍സര്‍ മരുന്നുകള്‍, 17 മരുന്നുകള്‍, ചില പ്രമേഹരോഗത്തിനുള്ള മരുന്നുകള്‍, സമുദ്ര ഭക്ഷ്യവിഭവങ്ങള്‍, വിദേശ ടൂറിസം പാക്കേജുകള്‍, വിദേശപഠന ചെലവ്, ലെതര്‍ ഉല്പന്നങ്ങള്‍, സ്മാര്‍ട്ട്ഫോണ്‍, ഇവി ബാറ്ററി, സോളാര്‍ പാനല്‍, മൈക്രോവേവ് ഓവന്‍, സ്പോര്‍ട് ഉപകരണങ്ങള്‍, ലിഥിയം ബാറ്ററി ഘടകങ്ങള്‍, ചെരുപ്പ് എന്നിവയുടെ വില കുറയും. എയര്‍ക്രാഫ്റ്റ് ഭാഗങ്ങള്‍ക്ക് നികുതി ഒഴിവാക്കിയിട്ടുണ്ട് ഇതോടെ ഇവയ്ക്കും വില കുറയും.

മദ്യം, പുകയില ഉത്പന്നങ്ങളായ സിഗരറ്റ്, പാന്‍മസാല എന്നിവയുടെ വില ഉയരും. മദ്യത്തിന്മേലുള്ള നികുതി വര്‍ധിപ്പിച്ചതിനാലാണ് വിലകൂടുന്നത്. ആഡംബര വാച്ച്, ഡിജിറ്റല്‍ ക്യാമറ, വീഡിയോ ഗെയിമിങ് ആന്‍ഡ് സോഫ് റ്റ് വെയര്‍, ആക്രിസാധനങ്ങള്‍, ചില ധാതുക്കള്‍ എന്നിവയുടെ വില ഉയരും. അതേസമയം ഓഹരി വിപണിയുമായി ബന്ധപ്പെട്ട ഫ്യൂച്ചേഴ്സ് ആന്റ് ഓപ്ഷന്‍സ് (എഫ്ആന്റ് ഒ) ട്രേഡിംഗിന് ചെലവേറും.

Tags