ഇരുപത്തിരണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് വീട്ടിൽ ഇറക്കിവിട്ട് ബൈക്ക് ടാക്സി ഡ്രൈവർ

ഇരുപത്തിരണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് വീട്ടിൽ ഇറക്കിവിട്ട് ബൈക്ക് ടാക്സി ഡ്രൈവർ
Bike taxi driver sexually assaults 22-year-old woman and drops her off at home
Bike taxi driver sexually assaults 22-year-old woman and drops her off at home

ചെന്നൈ: ബൈക്ക് ടാക്സി ഡ്രൈവർ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് വീട്ടിൽ ഇറക്കിവിട്ടു. പള്ളിക്കരണയിൽ ബൈക്ക് ടാക്‌സി യാത്രക്കിടെയാണ് ഇരുപത്തിരണ്ടുകാരിയെ ഡ്രൈവർ ലൈംഗികമായി പീഡിപ്പിച്ചത്. യുവതിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് ബൈക്ക് ടാക്‌സി ഡ്രൈവർ ശിവകുമാറിനെ അറസ്റ്റ് ചെയ്തു. ഇയാളുടെ ബൈക്ക് ടാക്‌സിയും പൊലീസ് പിടിച്ചെടുത്തു.

tRootC1469263">

തിങ്കളാഴ്ച്ച രാത്രിയായിരുന്നു സംഭവം. സുഹൃത്തിനെ കാണാൻ പോകുന്നതിനാണ് യുവതി ബൈക്ക് ടാക്‌സി ബുക്ക് ചെയ്തത്. ഇതേ ബൈക്കിലാണ് വീട്ടിലേക്ക് തിരികെ വന്നതും. എന്നാൽ യാത്രക്കിടെ ആളൊഴിഞ്ഞ വഴിയിൽ വച്ച് പ്രതി യുവതിയെ പീഡിപ്പിക്കുകയായിരുന്നു.

ശേഷം യുവതിയെ വീടിന് സമീപം ഇറക്കിവിട്ടു. വീട്ടിലെത്തിയ യുവതി നടന്ന സംഭവം ഭർത്താവിനെ അറിയിച്ചു. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ശിവകുമാറിനെ റിമാൻഡ് ചെയ്തു. 

Tags