ബിഹാറിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം : ആറ് പേർക്ക് ദാരുണാന്ത്യം

bij

പട്ന: ബിഹാറിലെ ബെഗുസരായിയിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് ആറ് പേർക്ക് ദാരുണാന്ത്യം. ഓട്ടോറിക്ഷാ ഡ്രൈവറും അഞ്ച് യാത്രക്കാരുമാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഹാത്തിദാ ജംക്ഷനിൽനിന്ന് ബെഗുസരായിയിലേക്ക് പോകവേയാണ് അപകടമുണ്ടായത്.

കൂട്ടിയിടിയിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നു. സംഭവത്തിൽ പരിക്കേറ്റ നിരവധിപേരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ചവരുടെ പേര് വിവരങ്ങൾ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

Tags