അതിഷി അച്ഛനെ മാറ്റി ,ആദ്യം അതിഷി മര്‍ലേന ആയിരുന്നു. ഇപ്പോള്‍ സിംഗ് ആയി മാറി ; വിമര്‍ശനവുമായി ബിജെപി നേതാവ്
Jan 6, 2025, 06:33 IST
![athishi](https://keralaonlinenews.com/static/c1e/client/94744/uploaded/38663ce7935030e288187544bcbc7928.jpg?width=823&height=431&resizemode=4)
![athishi](https://keralaonlinenews.com/static/c1e/client/94744/uploaded/38663ce7935030e288187544bcbc7928.jpg?width=382&height=200&resizemode=4)
ആം ആദ്മി പാര്‍ട്ടിയുടെ സ്വഭാവം ഇതാണെന്നും ബിധുരി വിമര്‍ശിച്ചു.
വീണ്ടും വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ് രമേഷ് ബിധുരി. ഡല്‍ഹി മുഖ്യമന്ത്രി അതിഷിക്കെതിരെയാണ് ബിധുരി രംഗത്തെത്തിയത്. അതിഷി അച്ഛനെ മാറ്റി എന്നായിരുന്നു ബിധുരിയുടെ പരിഹാസം. ആദ്യം അതിഷി മര്‍ലേന ആയിരുന്നു. ഇപ്പോള്‍ സിംഗ് ആയി മാറി. ആം ആദ്മി പാര്‍ട്ടിയുടെ സ്വഭാവം ഇതാണെന്നും ബിധുരി വിമര്‍ശിച്ചു.
പാര്‍ലമെന്റ് ആക്രമണ കേസിലെ പ്രതി അഫ്‌സല്‍ ഗുരുവിനായി ദയാ ഹര്‍ജി നല്‍കിയവരാണ് അതിഷിയുടെ മാതാപിതാക്കള്‍ എന്നും ബിധുരി കുറ്റപ്പെടുത്തി. വിഷയത്തില്‍ പ്രതിഷേധവുമായി ആം ആദ്മി പാര്‍ട്ടി രംഗത്തെത്തി. ബിജെപി നേതാക്കള്‍ എല്ലാ പരിധികളും ലംഘിക്കുന്നു എന്ന് അരവിന്ദ് കെജ്രിവാള്‍ വിമര്‍ശിച്ചു. വനിതാ മുഖ്യമന്ത്രിയെ അപമാനിക്കുന്നത് ഡല്‍ഹിയിലെ ജനങ്ങള്‍ സഹിക്കില്ല എന്നും കെജ്രിവാള്‍ വ്യക്തമാക്കി.