അസ്സിസ്റ്റന്റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്; ആപേക്ഷിക്കാം

apply now
apply now

ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പിലെ  കോഴിക്കോട് ജില്ലയിലെ ഇ എസ് ഐ ആശുപത്രി/ ഡിസ്‌പെന്‍സറികളിലെ അസ്സിസ്റ്റന്റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍ (അലോപ്പതി) ഒഴിവുകള്‍ നികത്തുന്നതിന് താൽക്കാലിക നിയമനം നടത്തുന്നു. ഇന്റര്‍വ്യൂ ഫെബ്രുവരി അഞ്ചിന് രാവിലെ 11 മുതല്‍ ഉച്ച ഒരു മണി വരെ ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് ഉത്തരമേഖല ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ (ഒന്നാം നില, സായ് ബില്‍ഡിംഗ്, എരഞ്ഞിക്കല്‍ ഭഗവതി ടെമ്പില്‍ റോഡ്, മാങ്കാവ് പെട്രോള്‍ പമ്പിന് സമീപം).

ഡോക്ടര്‍മാര്‍ ജനനതീയ്യതി, വിദ്യാഭ്യാസ യോഗ്യത (എംബിബിഎസ്), ടിസിഎംസി രജിസ്‌ട്രേഷന്‍ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ്, സമുദായ സര്‍ട്ടിഫിക്കറ്റ് എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളും പകര്‍പ്പും സഹിതം നേരിട്ട് ഹാജരാകണം.

തെരഞ്ഞെടുക്കുന്നവര്‍ക്ക് മാസം 57525 രൂപ ശമ്പളത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. പബ്ലിക്ക് സര്‍വ്വീസ് കമ്മിഷന്‍, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖാന്തിരം നിയമനം കിട്ടിയ ഡോക്ടര്‍മാര്‍ ജോലിയില്‍ പ്രവേശിക്കുകയാണെങ്കില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാരുടെ സേവനം അവസാനിപ്പിക്കും. തെരഞ്ഞെടുക്കുന്ന ഡോക്ടര്‍മാര്‍ ജോലിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് കെഎസ്ആറിലെ അപ്പന്‍ഡിക്‌സ്-1 പ്രകാരമുള്ള കരാര്‍ ഒപ്പിട്ട് നൽകണം. അഞ്ചിന് അവധിയാവുകയാണെങ്കില്‍ അടുത്ത പ്രവ്യത്തി ദിവസം ഇന്റര്‍വ്യൂ നടത്തും. ഫോണ്‍: 0495-2322339.

Tags