അസമില്‍ വെള്ളപ്പൊക്കത്തിന് നേരിയ ശമനം ; ഇതുവരെ മരിച്ചത് 85 പേര്‍

assam

അസമിലെ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും നേരിയ ശമനം. തിങ്കളാഴ്ച്ച 27 ജില്ലകളിലായി ആറ് പേര്‍ക്ക് കൂടി ജീവന്‍ നഷ്ടമായി. എന്നാല്‍ മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് സ്ഥിതിഗതികള്‍ മെച്ചപ്പെട്ടതായി ദേശീയ ദുരന്ത നിവാരണ സേന അറിയിച്ചു. 

അസം സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയുടെ (എഎസ്ഡിഎംഎ) റിപ്പോര്‍ട്ട് അനുസരിച്ച് സംസ്ഥാനത്ത് ഇതിനകം 85 പേര്‍ക്കാണ് വെള്ളപ്പൊക്ക ദുരന്തത്തില്‍ ജീവന്‍ നഷ്ടമായത്. 18 ലക്ഷത്തിലധികം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ധൂബ്രി ജില്ലയില്‍ 4.75 ലക്ഷം ആളുകളെയാണ് ദുരന്തം ബാധിച്ചത്. സംസ്ഥാനത്ത് രൂക്ഷമായ രീതിയില്‍ ഉരുള്‍പൊട്ടലുകള്‍ സംഭവിച്ചതും ധൂബ്രി ജില്ലയിലാണ്. 27 ജില്ലകളിലെ 543 ദുരിതാശ്വാസ ക്യാമ്പുകളിലായി 3,45,500 പേരെ മാറ്റിപ്പാര്‍പ്പിച്ചു. 

Tags