രാ​ജ​സ്ഥാ​നി​ൽ മി​ശ്ര​വി​വാ​ഹം ന​ട​ത്തി​യ​തി​ന് 20കാ​രി​യെ കൊ​ല​പ്പെ​ടു​ത്തി​​യ മാതാപിതാക്കൾ പിടിയിൽ

crime

കോ​ട്ട : രാ​ജ​സ്ഥാ​നി​ൽ മി​ശ്ര​വി​വാ​ഹം ന​ട​ത്തി​യ​തി​ന് 20കാ​രി​യെ കൊ​ല​പ്പെ​ടു​ത്തി​യ മാ​താ​പി​താ​ക്ക​ളും അ​ടു​ത്ത ബ​ന്ധു​ക്ക​ളും പി​ടി​യി​ൽ. ഝ​ലാ​വ​ർ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. വ്യ​ത്യ​സ്ത ജാ​തി​ക്കാ​രാ​യ ഷിം​ല കു​ഷ്വാ​ഹും ര​വീ​​ന്ദ്ര ഭീ​ലും അ​ടു​പ്പ​ത്തി​ലാ​വു​ക​യും ഒ​രു വ​ർ​ഷം മു​മ്പ് യു.​പി​യി​ലെ ഗാ​സി​യാ​ബാ​ദി​ലെ​ത്തി വി​വാ​ഹി​ത​രാ​കു​ക​യും ചെ​യ്തു.

മ​ധ്യ​പ്ര​ദേ​ശി​ലെ ഗു​ണ ജി​ല്ല​യി​ലെ ഒ​രു ഗ്രാ​മ​ത്തി​ൽ ജീ​വി​ച്ചു​വ​രി​ക​യാ​യി​രു​ന്ന ഇ​രു​വ​രും ക​ഴി​ഞ്ഞ ദി​വ​സം ബാ​ങ്കി​ൽ​നി​ന്ന് പ​ണം പി​ൻ​വ​ലി​ക്കാ​നാ​യി രാ​ജ​സ്ഥാ​നി​ൽ അ​യ​ൽ​ജി​ല്ല​യാ​യ ബാ​ര​നി​ലെ​ത്തി. ബ​ന്ധു​ക്ക​ളി​ലൊ​രാ​ൾ വി​വ​ര​മ​റി​യി​ച്ച​തി​​നെ തു​ട​ർ​ന്ന് പി​താ​വും സ​ഹോ​ദ​ര​നും മൂ​ന്ന് ബ​ന്ധു​ക്ക​ളു​മെ​ത്തി ഷിം​ല​യെ ത​ട്ടി​​ക്കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു.

ഭ​ർ​ത്താ​വ് ഭീ​ൽ ന​ൽ​കി​യ പ​രാ​തി​യെ​തു​ട​ർ​ന്ന് പൊ​ലീ​സ് എ​ത്തു​മ്പോ​ഴേ​ക്ക് ഇ​വ​ർ ചേ​ർ​ന്ന് ഷിം​ല​യെ ക​ഴു​ത്തു​ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി ശ​വ​ദാ​ഹ​ത്തി​നാ​യി ഗ്രാ​മ​ത്തി​ലെ ശ്മ​ശാ​ന​​ത്തി​ലെ​ത്തി​ച്ചി​രു​ന്നു. പൊ​ലീ​സ് മൃ​ത​ദേ​ഹം വീ​ണ്ടെ​ടു​ത്തെ​ങ്കി​ലും 80 ശ​ത​മാ​നം ക​ത്തി​ക്ക​രി​ഞ്ഞ​നി​ല​യി​ലാ​യി​രു​ന്നു.

പി​താ​വ് കാ​ജോ​ഡി​ലാ​ലി​നെ​യും ബ​ന്ധു​ക്ക​ളെ​യും വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ലും മാ​താ​വി​നെ​യും സ​ഹോ​ദ​രി​യെ​യും ശ​നി​യാ​ഴ്ച​യും അ​റ​സ്റ്റ് ചെ​യ്തു. ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത പ്ര​കാ​രം 10-12 പേ​ർ​ക്കെ​തി​രെ കേ​സ് എ​ടു​ത്ത​താ​യി ഹ​ർ​ന​ഷ്ഹ​ജി ​പൊ​ലീ​സ് അ​റി​യി​ച്ചു. പ്ര​തി​ക​ൾ കു​റ്റം സ​മ്മ​തി​ച്ചി​ട്ടു​ണ്ട്.

Tags