ഡോക്ടർ ചമഞ്ഞ് നാല് യുവാക്കളെ കല്യാണം കഴിച്ച യുവതി പിടിയിൽ

arrest
arrest

ചെന്നൈ : ഡോക്ടർ വേഷം കെട്ടി നടന്ന് നാല് പേരെ വിവാഹം കഴിച്ച യുവതി ഒടുവിൽ അറസ്റ്റിലായി. യുവതിയെ സിർകാഴി പൊലീസാണ് അറസ്റ്റ് ചെയ്തതത്. കൊടിയമ്പാളയം സ്വദേശി ലക്ഷ്മി എന്ന നിഷാന്തിയാണു പിടിയിലായത്.

10 വർഷം മുൻപ് ഭർത്താവ് മരിച്ചതിനെ തുടർന്ന് അമ്മയോടൊപ്പം കഴിഞ്ഞിരുന്ന ലക്ഷ്മി 2017 മുതലാണു വിവാഹത്തട്ടിപ്പ് ആരംഭിച്ചത്. ഡോക്ടറാണെന്നു നടിച്ച് യുവാക്കളുമായി അടുപ്പത്തിലാവും. പി​ന്നീട് വിവാഹം കഴിക്കും. എന്നാൽ, ഏറെക്കാലം ഇവരോ​​ടൊപ്പം നിൽക്കാതെ സ്ഥലം വിടുന്ന രീതിയാണ് ലക്ഷ്മിയുടേത്.

ഡോക്ടറാ​ണെന്ന് ധരിപ്പിച്ച് ഇതിനകം ലക്ഷ്മി നാലുപേരെയാണ് വിവാഹം കഴിച്ചതെന്നാണ് പൊലീസ് പറയുന്നത്. പുത്തൂർ സ്വദേശി നെപ്പോളിയൻ, ചിദംബരം ഗോൾഡൻ നഗറിലെ രാജ, സിർകാഴി സ്വദേശി ശിവചന്ദ്രൻ എന്നിവർക്കു പുറമേ സേലം സ്വദേശിയായ യുവാവിനെയുമാണിവർ വിവാഹം കഴിച്ചത്.

സിർക്കാഴിയിലെ ശിവചന്ദ്രനുമായുള്ള വിവാഹത്തിന്റെ ഫോട്ടോകൾ സമൂഹിക മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് പുത്തൂർ സ്വദേശി നെപ്പോളിയൻ പൊലീസിനെ സമീപിക്കുന്നത്. ഇതിനിടെ, നേരത്തെ വിവാഹതട്ടിപ്പിന് ഇരയാവരും പരാതി നൽകാനൊരുങ്ങു​വെന്നാണ് അറിയുന്നത്.

Tags