ട്രെയിനിൽ സ്ഫോടനം നടത്താൻ ഗൂഢാലോചന നടത്തിയ പ്രതി അറസ്റ്റിൽ
Oct 31, 2024, 11:15 IST
ഉത്തരാഖണ്ഡ് : ട്രെയിനിൽ സ്ഫോടനം നടത്താൻ ഗൂഢാലോചന നടത്തിയ ഉത്തർപ്രദേശ് സ്വദേശിയെ അറസ്റ്റ് ചെയ്തു. ഹരിദ്വാർ-ഡെറാഡൂൺ റെയിൽവേ ട്രാക്കിൽ ഡിറ്റണേറ്ററുകൾ സ്ഥാപിച്ച അശോക് എന്ന യുവാവാണ് പിടിയിലായത്.
ഞായറാഴ്ച രാത്രിയാണ് മോട്ടി ചൂർ റെയിൽവേ സ്റ്റേഷനടുത്തുള്ള ട്രാക്കിൽ ഡിറ്റണേറ്ററുകൾ കിടക്കുന്നതായി മൊറാദാബാദ് റെയിൽവേ ഡിവിഷനിലെ കൺട്രോൾ റൂമിൽ നിന്ന് വിവരം ലഭിക്കുന്നത്. തുടർന്ന് ജിആർപി സംഘം സംഭവസ്ഥലത്തെത്തി ഡിറ്റണേറ്ററുകൾ കണ്ടെടുത്തുകയായിരുന്നു.
റെയിൽവേ ട്രാക്കിലൂടെ ഒരാൾ സംശയാസ്പദമായി നീങ്ങുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. വിഷയത്തിൻ്റെ ഗൗരവം കണക്കിലെടുത്ത് കേന്ദ്ര ഏജൻസികളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.