ഡല്‍ഹി മുണ്ട്ക തീപ്പിടുത്തം; കെട്ടിട ഉടമ അറസ്റ്റില്‍

google news
arrest

ന്യുഡല്‍ഹി : മുണ്ട്കയില്‍ ബഹുനില കെട്ടിടത്തിന് തീപിടിച്ച്‌ 27 പേര്‍ മരിച്ച സംഭവത്തില്‍ കെട്ടിടത്തിന്റെ ഉടമ മനീഷ് ലാക്കറെ അറസ്റ്റില്‍.തീപ്പിടുത്തത്തിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയിരുന്നു. മുണ്ട്കാ തീപിടുത്തത്തില്‍ മരിച്ച എഴ് പേരെയാണ് തിരിച്ചറിഞ്ഞത്. ഏഴുപേരും മുണ്ട്കാ സ്വദേശികളാണ്. മറ്റുള്ളവരെ തിരിച്ചറിയാനായി ഡിഎന്‍എ പരിശോധന നടത്താനാണ് തീരുമാനം.

സംഭവത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം സഹായധനം നല്‍കുമെന്നും അറിയിച്ചു. ഇതുവരെ 29 പേരെ കാണാതായതായി പോലീസിന് പരാതി ലഭിച്ചിട്ടുണ്ട്. ബന്ധുക്കള്‍ സംഭവസ്ഥലത്തും ആശുപത്രികളിലും ഉറ്റവരെ കണ്ടെത്താനായുള്ള ശ്രമത്തിലാണ്. തീപിടുത്തവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ കമ്ബനി ഉടമകളെ ചോദ്യം ചെയ്ത് വരികയാണ്.

Tags