ട്യൂഷന്‍ കഴിഞ്ഞു മടങ്ങവേ എട്ടാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു
കേസില്‍ മൂന്നുപേരെ പൊലീസ് പിടികൂടിയിട്ടുണ്ട്.
കൊല്‍ക്കത്തയെ നടുക്കി വീണ്ടും കൂട്ടബലാത്സംഗം .ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന എട്ടാം ക്ലാസുകാരിയെ നാലു പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു. കൊല്‍ക്കത്തയിലെ ഡം ഡം പ്രദേശത്താണ് ക്രൂരകൃത്യം അരങ്ങേറിയത്. കേസില്‍ മൂന്നുപേരെ പൊലീസ് പിടികൂടിയിട്ടുണ്ട്.
tRootC1469263">
ശനിയാഴ്ച വൈകുന്നേരം ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോളാണ് സംഭവം. ഒരു സുഹൃത്തിനോട് കമലാപൂര്‍ പാര്‍ക്കില്‍ സംസാരിക്കുകയായിരുന്നു കുട്ടി. പിന്നാലെ ഇയാളുടെ സുഹൃത്തായ രണ്ടു യുവാക്കള്‍ കൂടി സ്ഥലത്തെത്തി. മൂവരും ചേര്‍ന്ന് വിദ്യാര്‍ത്ഥിനിയെ ഇ റിക്ഷയില്‍ ബലമായികയറ്റികൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് മോട്ടിലാല്‍ കോളനിയിലെ ഒരു വീട്ടിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്തതായി പൊലീസ് പറയുന്നു.
രാത്രിയോടെ പ്രതികള്‍ മദ്യലഹരിയിലായപ്പോള്‍ പെണ്‍കുട്ടി രക്ഷപ്പെട്ട് വീട്ടിലെത്തുകയായിരുന്നു. സംഭവം അറിഞ്ഞ മാതാപിതാക്കള്‍ പൊലീസിനെ അറിയിച്ചു.
ഡംഡാമിലെ കാളിധാം കോളനിയിലെ സുഭോജിത്ത് എന്ന സഞ്ജു സാഹ , ബീകെ പാസ്വാന്‍ , ഡി കോളനിയിലെ രാജേഷ് എന്ന രാജേഷ് പാസ്വാന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
.jpg)

