റോഡിലിറങ്ങി എട്ട് അടിയോളം നീളമുള്ള ഭീമന്‍ മുതല ; ഞെട്ടി ജനം

crocodile

മഹാരാഷ്ട്രയിലെ രത്‌നഗിരിയിലെ റോഡില്‍ കഴിഞ്ഞ ദിവസമെത്തിയ ഒരതിഥിയെ കണ്ട് ജനം ഞെട്ടി. എട്ട് അടിയോളം നീളമുള്ള ഭീമനൊരു മുതല. മുതല റോഡിലൂടെ പോകുന്നതിന്റെ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. വീഡിയോയില്‍ മുതല വാഹനങ്ങള്‍ക്കിടയിലൂടെ പോകുന്നത് കാണാം. ഒരു ഓട്ടോ ഡ്രൈവറാണ് ഇത് ചിത്രീകരിച്ചത്.

ഞായറാഴ്ച രാത്രിയാണ് മുതലയെ റോഡില്‍ കണ്ടത്. ഇതോടെ ഇതുകണ്ട വാഹനയാത്രികര്‍ പരിഭ്രാന്തിയിലായി. മനുഷ്യവാസമുള്ള പ്രദേശത്ത് മുതലകള്‍ ഇടയ്ക്കിടെ ഇറങ്ങുന്നത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. മഴക്കാലമായാല്‍ മുതലകള്‍ പലപ്പോഴും ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങാറുണ്ട്. 
ചിപ്ലൂണിലൂടെ ഒഴുകുന്ന ശിവ് നദിയില്‍ മുതലകളുള്ളതായാണ് വിവരം.

Tags