ലോകകപ്പ് താരങ്ങൾക്ക് ആനന്ദിൻറെ സംഗീത് ചടങ്ങിൽ വൻസ്വീകരണം നൽകി അംബാനി കുടുംബം

ambani

മുബൈ : ആനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും സംഗീത് ചടങ്ങ് ഇന്ത്യയുടെ ടി20 ലോകകപ്പ് താരങ്ങളൊടൊപ്പം ആഘോഷമാക്കി അംബാനി കുടുംബം. വികാര നിര്‍ഭരമായ വരേവേല്‍പ്പ് നല്‍കിയായിരുന്നു നിതാ അംബാനി സംഗീത് ചടങ്ങ് വേദിയിലേക്ക് ലോകകപ്പ് താരങ്ങളെ സ്വീകരിച്ചത്.

ambani

ഇന്ത്യന്‍ ക്രിക്കറ്റ് ടീം കാപ്റ്റന്‍ രോഹിത് ശര്‍മ്മ, സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ എന്നിവരാണ് സംഗീത് ചടങ്ങിലേക്ക് എത്തിയത്. ലോകകപ്പില്‍ മുത്തമിടാൻ ഇന്ത്യന്‍ ടീമിനൊപ്പം നിന്ന കരുത്തരായ മൂന്ന് താരങ്ങളും മുംബൈ ഇന്ത്യന്‍സ് ടീമിന്റെ ഭാഗമാണെന്നത് വ്യക്തിപരമായ ആനന്ദമാണെന്ന് നിതാ അംബാനി പറഞ്ഞു.

ambani

ലോകകപ്പ് വിജയം 2011 ലോകകപ്പ് വിജയത്തിന്റെ സ്മരണകള്‍ ഉണര്‍ത്തിയെന്ന് മുകേഷ് അംബാനി പറഞ്ഞു. മഹേന്ദ്ര സിങ് ധോനി, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, ക്രുണാല്‍ പാണ്ഡ്യ, കെ. എല്‍. രാഹുല്‍ എന്നിവരും സംഗീത് ആഘോഷങ്ങളുടെ ഭാഗമായി. സൂര്യകുമാര്‍ യാദവ് ഭാര്യ ദേവിഷ ഷെട്ടിയുടെയൊടൊപ്പമാണ് സംഗീത് ചടങ്ങുകള്‍ക്കെത്തിയത്.

ambani

Tags