നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സിറ്റിങ് എംഎല്‍എമാരുടെ കൂട്ടരാജി ; ആംആദ്മിയില്‍ ആശങ്ക

kejriwal
kejriwal

ഇത്തവണ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചപ്പോള്‍ 20 സിറ്റിങ് എംഎല്‍എമാര്‍ക്ക് ആം ആദ്മി പാര്‍ട്ടി സീറ്റ് നിഷേധിച്ചിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സിറ്റിങ് എംഎല്‍എമാരുടെ കൂട്ടരാജിയില്‍ ആം ആദ്മി പാര്‍ട്ടിക്ക് ആശങ്ക.രാജി വച്ച എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചന. സീറ്റ് നിഷേധിച്ച 8 എംഎല്‍എമാരുടെ രാജി കെജ്രിവാളിനെയും സംഘത്തെയും ആശങ്കയില്‍ ആക്കിയിട്ടുണ്ട്. 

ഇത്തവണ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചപ്പോള്‍ 20 സിറ്റിങ് എംഎല്‍എമാര്‍ക്ക് ആം ആദ്മി പാര്‍ട്ടി സീറ്റ് നിഷേധിച്ചിരുന്നു.അതുകൊണ്ട് തന്നെ കൂടുതല്‍ എംഎല്‍എമാര്‍ പാര്‍ട്ടിക്കെതിരെ രംഗത്ത് വന്നേക്കുമെന്നാണ് വിവരം. അതേസമയം രാജി വച്ച എംഎല്‍എമാരുമായി ബിജെപി ചര്‍ച്ചകള്‍ നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ എംഎല്‍എമാരുടെ കൊഴിഞ്ഞുപോക്ക് തിരിച്ചടിയാകില്ല എന്നാണ് ആം ആദ്മി പാര്‍ട്ടി വാദം. സ്ഥാനമോഹികള്‍ ആണ് പാര്‍ട്ടി വിട്ടതെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചു.

നരേഷ് യാദവ് (മെഹ്റൗളി), രോഹിത് കുമാര്‍ (ത്രിലോക്പുരി), രാജേഷ് ഋഷി (ജനക്പുരി), മദന്‍ ലാല്‍ (കസ്തൂര്‍ബാ നഗര്‍), പവന്‍ ശര്‍മ (ആദര്‍ശ് നഗര്‍), ഭാവന ഗൗഡ് (പാലം), ഗിരീഷ് സോണി (മാദിപൂര്‍),  ബിഎസ് ജൂണ്‍ (ബിജ്വാസന്‍) എന്നിവരാണ് രാജിവെച്ച എംഎല്‍എമാര്‍. 

Tags