മക്കളുടെ മുന്നില്‍ ബലാത്സംഗം ചെയ്ത് ആസിഡ് ആക്രമണം ; പ്രതിയായ 28 കാരനെ തിരഞ്ഞ് പൊലീസ്


ബലാത്സംഗത്തിന് ഇരയായ സ്ത്രീയുടെ അയല്‍വാസിയായ 28കാരനാണ് കൃത്യത്തിനു പിന്നില്‍
അസമിലെ കച്ചാറില്‍ 30 വയസുകാരിയായ സ്ത്രീയെ ബലാത്സംഗം ചെയ്ത് ആസിഡ് ഒഴിച്ചു. രണ്ട് കുട്ടികളുടെ മുന്നില്‍ വച്ചാണ് ക്രൂരതയെന്ന് പൊലീസ്. ജനുവരി 22 ന് ആണ് ഈ അതിദാരുണമായ സംഭവം ഉണ്ടായത്.
ബലാത്സംഗത്തിന് ഇരയായ സ്ത്രീയുടെ അയല്‍വാസിയായ 28കാരനാണ് കൃത്യത്തിനു പിന്നില്‍. ഇരയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയാണ് പ്രതി ബലാത്സംഗം ചെയ്തത്.
ഇരുവരും തമ്മില്‍ സംഭവത്തിനു മുന്‍പ് വാക്കുതര്‍ക്കമുണ്ടായെന്നും മണിക്കൂറുകള്‍ക്ക് ശേഷം, യുവതിയുടെ ഭര്‍ത്താവ് ഇല്ലാത്ത സമയം നോക്കി അക്രമം നടത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. യുവതിയുടെ ഭര്‍ത്താവ് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഭാര്യയുടെ വായും കൈയും കാലും കെട്ടി നിലത്ത് കിടക്കുന്നതാണ് കണ്ടത്. ശരീരത്തില്‍ ആസിഡ് ഒഴിച്ചിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു.
യുവതിയെ ഉടന്‍ തന്നെ സില്‍ചര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇപ്പോഴും അപകട നില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പ്രതി ഇപ്പോഴും ഒളിവിലാണ്.