നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി വിജയിച്ചാല്‍ മനീഷ് സിസോദിയ വീണ്ടും ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കും ; അരവിന്ദ് കേജ്രിവാള്‍


ഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി വിജയിച്ചാല്‍ മനീഷ് സിസോദിയ വീണ്ടും ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുമെന്ന് അരവിന്ദ് കേജ്രിവാള്‍. മനീഷ് സിസോദിയ ഇത്തവണ മത്സരിക്കുന്ന ജംഗ്പുര മണ്ഡലത്തിലെ പൊതുയോഗത്തിലാണ് കേജ്രിവാള്‍ ഇക്കാര്യം അറിയിച്ചത്.
”അദ്ദേഹം സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയാകും, അദ്ദേഹത്തോടൊപ്പം നിങ്ങളെല്ലാവരും ഉപമുഖ്യമന്ത്രിമാരാകും. ഞാനും മനീഷ് സിസോദിയയും ചേര്‍ന്ന് നിങ്ങളുടെ കുട്ടികളുടെ നല്ല ഭാവിക്കായി സര്‍ക്കാര്‍ സ്‌കൂളുകള്‍ മികച്ചതാക്കി.
ഇപ്പോള്‍ ബിജെപി പറയുന്നത് അവരുടെ സര്‍ക്കാര്‍ രൂപീകരിച്ചാല്‍ ഇവിടെയുള്ള എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളും പൂട്ടുമെന്നാണ്. നിയമസഭയില്‍ ബിജെപിയുടെ എംഎല്‍എമാര്‍ അവരുടെ പ്രദേശങ്ങളില്‍ ഒരു പ്രവര്‍ത്തിയും നടത്താന്‍ അനുവദിച്ചില്ല. എട്ടു പേരും അവരുടെ നിയമസഭാ മണ്ഡലങ്ങളെ നരകമാക്കി. നിങ്ങള്‍ ഇത്തരം തെറ്റ് ചെയ്യരുത്.” അരവിന്ദ് കേജ്രിവാള്‍ പറഞ്ഞു.