ദുരഭിമാനക്കൊല ; ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിച്ച യുവതിയെ വീട്ടുകാർ കൊലപ്പെടുത്തി

kottayam-crime
രവി ഭീൽ പരാതിയുമായി പൊലീസിനെ സമീപിച്ചു

ജയ്പൂർ:  രാജസ്ഥാനിലെ ജലവാറിൽ ദുരഭിമാനക്കൊല . ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിച്ച യുവതിയെ ഭർത്താവിൻറെ കൺമുന്നിൽ വച്ച് സ്വന്തം  വീട്ടുകാർ  കൊലപ്പെടുത്തി.  24കാരിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിക്കുകയും ചെയ്തു. കൊലപാതകശേഷം വീട്ടുകാർ ഒളിവിലാണ് .ഷിംല കുശ്‍വാഹ എന്ന യുവതി ഒരു വർഷം മുൻപാണ് വീട്ടുകാരുടെ എതിർപ്പ് മറികടന്ന് രവി ഭീലിനെ വിവാഹം കഴിച്ചത്. കുടുംബത്തെ ഭയന്ന് ദമ്പതികൾ വിവിധ സ്ഥലങ്ങളിൽ മാറിത്താമസിച്ചു. ഏറ്റവും ഒടുവിലായി മധ്യപ്രദേശിലെ ഗ്രാമത്തിൽ കഴിയവേ ഷിംലയുടെ വീട്ടുകാർ ഇരുവരെയും കണ്ടെത്തി. വ്യാഴാഴ്ച രവി ഭീലിനൊപ്പം ബാങ്കിൽ പോകവേ ഷിംലയെ ബലമായി പിടിച്ചുകൊണ്ടുപോവുകയും ചെയ്തു. 

തുടർന്ന് രവി ഭീൽ പരാതിയുമായി പൊലീസിനെ സമീപിച്ചു. പൊലീസ് അന്വേഷണത്തിലാണ് ഷിംലയെ കുടുംബാംഗങ്ങൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായത്. യുവതിയുടെ മൃതദേഹം കത്തിക്കുകയും ചെയ്തു. ഇക്കാര്യം ഉറപ്പിക്കാൻ മൃതദേഹാവശിഷ്ടങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. അഞ്ച് പേരടങ്ങുന്ന സംഘമാണ് കൊലപാതകം നടത്തിയതെന്ന് ഡപ്യൂട്ടി പൊലീസ് സൂപ്രണ്ട് ജയ് പ്രകാശ് അടൽ പറഞ്ഞു. 

Tags