റീൽസിലെ പൊട്ടിയ പല്ല് തുണയായി; പതിനെട്ട് വർഷം മുമ്പ് കാണാതായ സഹോദരനെ ഇൻസ്റ്റഗ്രാം വീഡിയോയിൽകൂടി കണ്ടെത്തിയതിന്റെ സന്തോഷത്തിൽ യുവതി

RAJU KUMARI

പതിനെട്ട് വർഷം മുമ്പ് കാണാതായ സഹോദരനെ ഇൻസ്റ്റഗ്രാം വീഡിയോയിൽകൂടി കണ്ടെത്തിയതിന്റെ സന്തോഷത്തിലാണ് ഉത്തർപ്രദേശ് കാൺപുർ സ്വദേശി രാജ്കുമാരി. ഫത്തേപുരിലെ ഇനായത്പുർ ഗ്രമാത്തിൽനിന്ന് മുംബൈയിലേക്ക് ജോലി തേടിപ്പോയ സഹോദരൻ ബാൽ ഗോവിന്ദിനെയാണ് രാജ്കുമാരി ഇസ്റ്റഗ്രാമിൽ കണ്ടെത്തിയത്.

പതിനെട്ട് വർഷം മുമ്പാണ് തന്റെ സഹോദരൻ ബാൽ ഗോവിന്ദിനെ രാജ്കുമാരിക്ക് നഷ്ടമാകുന്നത്. നഷ്ടപ്പെടുമ്പോൾ ആകെ ഉണ്ടായിരുന്ന അടയാളം പല്ലുകളിലെ പൊട്ടലായിരുന്നു.വർഷങ്ങൾക്ക് ശേഷം ഇൻസ്റ്റഗ്രാം റീൽസ് നോക്കിക്കൊണ്ടിരിക്കേ, പെട്ടെന്ന് തന്റെ സഹോദരന്റെ മുഖസാദൃശ്യമുള്ളയാളുടെ വീഡിയോ രാജ്കുമാരിയുടെ ശ്രദ്ധയിൽപെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ, പതിനെട്ട് വർഷങ്ങൾക്ക് മുമ്പ് നഷ്ടപ്പെട്ട തന്റെ സഹോദരനാണെന്ന് കണ്ടെത്തുകയായിരുന്നു.

Tags