ഗൂഡല്ലൂരിൽ കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം
Jan 25, 2025, 12:25 IST


ഗൂഡല്ലൂർ: കാട്ടാന ആക്രമണത്തിൽ ഗൂഡല്ലൂരിൽ യുവാവിന് ദാരുണാന്ത്യം. ഗൂഡല്ലൂര്‍ താലൂക്കിലെ ദേവര്‍ഷോല സ്വദേശി ജംഷീദ് (37) ആണ് കൊല്ലപ്പെട്ടത്. മൃതദേഹം ഗൂഡല്ലൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ അര്‍ധരാത്രിയിലാണ് ജംഷീദിനുനേരെ കാട്ടാനയാക്രമണമുണ്ടായത്.
യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവാണ് ജംഷീദ്. ദേവര്‍ഷോലയില്‍വെച്ചാണ് ജംഷീദിനുനേരെ കാട്ടാനയുടെ ആക്രമണമുണ്ടായത്. മലപ്പുറത്ത് നിന്ന് ഗൂഡല്ലൂരിലേക്ക് കുടിയേറിയ മലയാളി കുടുംബമാണ് ജംഷിദിന്റേത്. സ്ഥിരമായി വന്യജീവി ശല്യമുള്ള പ്രദേശമാണിത്.