കുഞ്ഞിനെ കാണിക്കാന്‍ ക്ലിനിക്കിലെത്തിയ യുവതിയെ ബലാത്സംഗം ചെയ്തു ; വ്യാജ ഡോക്ടര്‍ പിടിയില്‍

arrest1
arrest1

പിടിയിലായ വ്യാജ ഡോക്ടറുടെ പേരുവിവരങ്ങള്‍ പൊലീസ് പുറത്തു വിട്ടിട്ടില്ല. 

യുവതിയെ അവരുടെ കുഞ്ഞിന്റെ മുന്നില്‍ വച്ച് വ്യാജ ഡോക്ടര്‍ ബലാത്സംഗം ചെയ്‌തെന്ന് പരാതി. 26 വയസ്സുകാരിയാണ് അതിക്രമത്തിന് ഇരയായതെന്ന് പൊലീസ് പറഞ്ഞു. ജാര്‍ഖണ്ഡിലെ പലാമു ജില്ലയിലാണ് സംഭവം നടന്നത്.


ജലദോഷം ബാധിച്ച കുഞ്ഞിനെ ഡോക്ടറെ കാണിക്കാനാണ് യുവതി ക്ലിനിക്കില്‍ എത്തിയത്. ഛത്തര്‍പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഈ ക്ലിനിക്ക്. കുട്ടിയെ ആവി കൊള്ളിക്കണമെന്ന് വ്യാജ ഡോക്ടര്‍ പറഞ്ഞു. അതിനായി ക്ലിനിക്കിനോട് ചേര്‍ന്നുള്ള തന്റെ വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെട്ടു.

tRootC1469263">

കുട്ടിയുമായി യുവതി വീട്ടില്‍ കയറിയ ഉടനെ വ്യാജ ഡോക്ടര്‍ വാതില്‍ പൂട്ടി. തുടര്‍ന്ന് ഇയാള്‍ യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഡിസംബര്‍ 5 നാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസമാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. അതേസമയം പിടിയിലായ വ്യാജ ഡോക്ടറുടെ പേരുവിവരങ്ങള്‍ പൊലീസ് പുറത്തു വിട്ടിട്ടില്ല. 

Tags