ടീഷര്‍ട്ടിനെ ചൊല്ലിയുള്ള തര്‍ക്കം കലാശിച്ചത് ക്രൂര കൊലപാതകത്തില്‍


പുതിയതായി വാങ്ങിയ ഷര്‍ട്ട് സുഹൃത്ത് ധരിച്ചത് ഇഷ്ട്ടപ്പെടാത്തതെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
മഹാരാഷ്ട്രയില്‍ ടീഷര്‍ട്ടിനെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ സുഹ്യത്തിനെ കൊലപ്പെടുത്തി യുവാവ്. പുതിയതായി വാങ്ങിയ ഷര്‍ട്ട് സുഹൃത്ത് ധരിച്ചത് ഇഷ്ട്ടപ്പെടാത്തതെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. നാഗപൂര്‍ സ്വദേശിയായ ശുഭം ഹരാനെയെയാണ് സുഹൃത്തായ പ്രയാഗ് അസോള്‍ കൊലപ്പെടുത്തിയത്. പ്രയാഗിന്റെ ജ്യേഷ്ഠന്‍ അക്ഷയുടെ പുതിയ ഷര്‍ട്ടിനെ ചൊല്ലിയാണ് തര്‍ക്കമുണ്ടായത്.
അക്ഷയയുടെയും പ്രയാഗിന്റെയും സുഹൃത്താണ് കൊല്ലപ്പെട്ട ശുഭം ഹരാനെ. ഇയാള്‍ അക്ഷയുടെ ഷര്‍ട്ട് ചോദിക്കാതെ എടുത്ത് ധരിച്ചു. ഇത് ചോദ്യം ചെയ്ത് അക്ഷയ രംഗത്തെത്തുകയായിരുന്നു. പിന്നാലെ പ്രയാഗും വിഷയത്തില്‍ ഇടപ്പെട്ടു. തര്‍ക്കവും വഴക്കും രണ്ട് ദിവസത്തോളം നീണ്ട് പോയി.
തര്‍ക്കം പതിയെ കയ്യാങ്കളിലേക്ക് കടന്നതോടെ തന്നെ ശുഭം മര്‍ദ്ദിച്ചെന്ന് കാണിച്ച് അക്ഷയ പൊലീസില്‍ പരാതി
നല്‍കി. ഇതേ തുടര്‍ന്നുണ്ടായ തര്‍ക്കത്തിലും പ്രയാഗും ഇടപ്പെടുകയായിരുന്നു. ഈ തര്‍ക്കത്തിനൊടുവിലാണ് പ്രയാഗ് ശുഭത്തെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. പട്ടാപ്പകല്‍ ആളുകളുടെ മുന്നില്‍ വെച്ചായിരുന്നു കൊലപാതകം.
