കുരങ്ങുകൾ വീടിൻ്റെ ടെറസിൽ നിന്ന് തള്ളിയിട്ടു; പത്താം ക്ലാസുകാരി മരിച്ചു

A 10th class girl died after being pushed by monkeys from the terrace of her house
A 10th class girl died after being pushed by monkeys from the terrace of her house

ബിഹാറിലെ പട്നയിൽ കുരങ്ങുകൾ വീടിൻ്റെ ടെറസിൽ നിന്ന് തള്ളിയിട്ടതിനെത്തുടർന്ന് പത്താം ക്ലാസുകാരി മരിച്ചു. സിവാൻ ജില്ലയിൽ ഭഗവാൻപൂർ പൊലീസ് സ്‌റ്റേഷൻ പരിധിയിലെ മഘർ ഗ്രാമത്തിൽ ശനിയാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. 15 വയസുകാരി പ്രിയ കുമാർ ആണ് മരിച്ചത്. 

ടെറസിലിരുന്ന് പഠിക്കുകയായിരുന്നു കുട്ടി. ഒരു കൂട്ടം കുരങ്ങുകൾ ടെറസിലെത്തി പ്രിയയെ ഉപദ്രവിക്കാൻ തുടങ്ങി എന്നും ഓടിരക്ഷപ്പെടാൻ ശ്രമിച്ച കുട്ടിയെ കുരങ്ങന്മാർ ടെറസിൽ നിന്ന് തള്ളിയിടുകയായിരുന്നുവെന്നുമാണ് ദൃക്‌സാക്ഷികൾ പറയുന്നത്. വീഴ്ച്ചയിൽ തലയുടെ പിൻഭാഗത്തും ശരീരത്തിലും പരിക്കേൽക്കുകയും ബോധം നഷ്ടപ്പെടുകയും ചെയ്തു. 

ഉടൻ ശിവാൻ സദർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പത്താം ക്ലാസ് വിദ്യാർത്ഥിനിയായ പ്രിയ കുമാരി മെട്രിക്കുലേഷൻ പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു.

Tags